പാവക്കുട്ടിയുടെ നൊമ്പരങ്ങള്‍
പാവക്കുട്ടിയുടെ നൊമ്പരങ്ങള്‍
നാളുകളേറെ വീര്‍പ്പുമുട്ടി കണ്ണാടിക്കൂട്ടില്‍
കഴിഞ്ഞൊരു സുന്ദരിയാം നിന്നെ
കളിത്തോഴിയാക്കി കൊണ്ടുവന്നു
ചെറുസന്തോഷസന്താപ
പൈദാഹാങ്ങളൊക്കെയുമറിഞ്ഞു-
മറിയാതെയും പരിഭവപടലപിണ -
ക്കങ്ങളൊക്കെയും മറന്നു
കഴിയുമ്പോള്‍ കണ്ണുവെട്ടിച്ചു
കശ്മലനാമൊരു ശുനകന്‍ കടിച്ചു കീന്തി
ഇഴച്ചു കൊണ്ടുവന്നി പാതയില്‍ കിടത്തി
എനിക്കായി ഇപ്പോള്‍ നീ വാവിട്ട കണ്ണുനീര്‍
പൊഴിക്കുന്നുണ്ടാവുമോ പകരം നിനക്കായി
പുഞ്ചിരി പാലിന്‍ മധുരം കാണാന്‍ നിന്‍ അച്ഛനിപ്പോള്‍
വേറെ ഒരുവളെ കൊണ്ടുവന്നു നല്‍കിയായിരിക്കും
ഓര്‍ക്കുന്നു നിന്നോടൊപ്പമെത്ര നാള്‍ കഴിഞ്ഞു
ഇപ്പോളിതാ എന്നെ ആരും ഒരുനോക്കു നോക്കാതെ
കടന്നകന്നു പോകുമ്പോള്‍ കവി നീമാത്രമെന്തേ
എന്റെ ചിത്രമെടുത്തു ചിത്തത്തില്‍ നോവു പകര്‍ത്തുന്നു
''ഇന്നുഞാന്‍ നാളെ നീ ......''
കേഴുന്നു പാവക്കുട്ടിക്കൊപ്പം ഞാനുമറിയാതെ
എത്ര ഓമനിച്ചു നെഞ്ചിലേറ്റി
സങ്കടവും സന്താപങ്ങളും പങ്കുവച്ച
നിന്റെ ഗതിയിത് കഷ്ടമെന്നു പറയാതെയിരിക്കവയ്യ
Comments
ശുഭാശംസകൾ......