കവിമാനസ്സം
കവിമാനസ്സം
''ഒരേ തൂവൽ പക്ഷികൾ
നാം രണ്ടു കവിതകൾ
അക്ഷരങ്ങളിലഗ്ന്നി കടഞ്ഞവർ''*
കൊടിയേറിയിങ്ങിയ
കോവിലിലെ ആറാട്ടിന്‍
തിരുശേഷിപ്പുകള്‍
തിരയുന്നു അക്ഷര നോവുകളെ
ചിന്തതന്‍ ചുടുനിണത്തില്‍
ചാലിച്ചെഴുതിയ മനസ്സിന്‍ ഉടയവര്‍
ആരെയും അകറ്റി നിര്‍ത്താത്തോര്‍
അറിയുക സ്നേഹത്തിന്‍ ഉപാസകര്‍
പ്രപഞ്ച സത്യങ്ങളുടെ ഉറവതേടി
ഉണ്മയുടെ വെക്തമാം മുഖം കണ്ടു
പഞ്ചെന്ത്രിയങ്ങളുടെ അകപ്പോരുളിൻ
ഉണർവിൻ ഒതുക്കുകൾ ചവിട്ടി കയറി
ഒന്നായി മാറുന്നു കവിതക്കുമുന്നിലായി നാം
Comments