കുറും കവിതകള്‍ 109
കുറും കവിതകള്‍ 109
ശില്‍പ്പിയുടെ
മനോധര്‍മ്മം
കല്ലുകളില്‍ രൂപമാറ്റം
മഴയുടെ പാഠം
കുരുന്നുകളുടെ മുഖത്തു
സന്തോഷത്തിന്‍ വര്‍ണ്ണങ്ങള്‍
(ഒരു അദ്ധ്യാപികയുടെ കണ്ണിലുടെ )
ഇറയത്തെ എറിച്ചില്‍
കുളിരുകോരി
തനുവിലും മനസ്സിലും
മഴച്ചെളിയിൽ
തിമിർത്താടും
ബാല്യമിന്നോർമ്മ
വേദനയോടെ തിരണ്ടി
വന്നതാണ് വാക്കുകളെന്നു
ആരുമറിഞ്ഞില്ലല്ലോ
മധുര നൊമ്പരങ്ങളെറുമ്പോള്‍
ചെറു പുഞ്ചിരി വിരിയുന്നു അറിയാതെ
എല്ലാം മായയാണല്ലോ ലോകമേ!!!
Comments
ആശംസകള്‍