ആത്മ സാന്ത്വനം
ആത്മ സാന്ത്വനം
ആഗ്രഹങ്ങളുടെ തിരയിളക്കങ്ങള്‍
ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്നു ഓർമ്മകളെ
തൊട്ടുണർത്താൻ പ്രകൃതിയുടെ മടിതട്ടിൽ നിന്നു
തേടിപ്പിടിക്കുവാൻ വെമ്പുന്ന വരികളാൽ
കോർത്തിണക്കിനല്ലൊരു കാവ്യം ചമക്കാന്‍
ഏറെ ചിന്തകള്‍ക്കു നിലാവിന്‍ നിറം ചാലിച്ചു
മതിവരാഞ്ഞു മഴവില്ലിന്‍ ചാരുതയില്‍ അലിയിച്ചു
മലയും മരതകപ്പച്ചയും ചേര്‍ത്തു നോക്കി
ആകാശത്തിന്റെയും കടലിന്റെയും നീലിമയും ഒത്തു വച്ചു
എന്നിട്ടും സംതൃപ്തനാകാതെ ഒരു ഭ്രാന്തനെ പോലെ
അലഞ്ഞു നടന്നു ചക്രവാളത്തിലേക്ക് മറയുന്ന
പകലോന്റെ ക്ഷീണമില്ലായിമ്മയെ കണ്ടു
പകര്‍ന്നു സ്വാന്തനമേകി മനസ്സിനു
Comments