കുറും കവിതകള്‍ 112
കുറും കവിതകള്‍ 112
മൗനതപസ്സിൽ നിന്നും
പ്രണവ ധ്വനിയുമായി
ഒരു ശിശു രോദനം
മനസ്സെന്ന കാട്ടിൽ
സിംഹവും കുറുക്കനും
കഴുതയും യഥേഷ്ടം മേയുന്നു
ഉപവാസം
മനസ്സിനെയും
ശരീരത്തെയും ഒരുമിപ്പിക്കുന്നു
ചിപ്പിക്ക് ക്ഷതമെറ്റാലും
മുത്തിനു ഒന്നുമേ സംഭവിക്കുന്നില്ല
ശരീരവും മനസ്സും പോലെ
മിക്ക പ്രാത്ഥനകളും
ആഗ്രഹ പൂര്‍ത്തിക്കായിയുള്ള
സ്വാര്‍ത്ഥതയല്ലോ
Comments