ഇല്ലേ ആഗ്രഹം
ഇല്ലേ ആഗ്രഹം
ഇന്നലെകളെ നിങ്ങൾ ഇന്നിലേക്കും
നാളെകളിലേക്കും കുട്ടുവരുമോ
ഞാനെന്‍ ആസ്വദിക്കാതെ.
കടന്നകന്ന ബാല്യ കൗമാര്യങ്ങളെ
ആവാഹിക്കട്ടേയോ ?,
ഊഞ്ഞാലിലേറിയും മാവിലെറിഞ്ഞും
കുയിലിൻ പാട്ടിനെ ഏറ്റു പാടിയും
തുമ്പിയെ പിടിക്കാൻ ഓടി അവളോടൊത്തു
കൂട്ടു കൂടി ആടിപാടാൻ കൊത്താൻ കല്ലുകളിക്കാം
കണ്ണൻ ചിരട്ടയിൽ മണ്ണു വാരി വച്ചു
കഞ്ഞിയും കറിയും കളിക്കാം
എന്തെ നിങ്ങളും കൂടെ വരുന്നുവോ
ഒൻവി സാറിൻ ഒരുവട്ടം കുടി കൂടി ........എന്നു
നിങ്ങൾക്കൊക്കെ ഇല്ലേ ഇതുപോലുള്ള
ഉള്ള ആഗ്രഹങ്ങളും മോഹങ്ങളും
Comments