നിവരാത്തവ
നിവരാത്തവ
എല്ലില്ലാത്ത നിവര്‍ത്തുവാനാവാത്ത
വളവുകളുടെ വളയങ്ങളില്‍പ്പെട്ടു
വലയുന്നു നാമറിയാതെ ജീവിത
പുസ്തകത്താളുകള്‍ വായിച്ചു
തീരുമുന്‍പേ കാറ്റിലകപ്പെട്ടു
പലതും മറിഞ്ഞു പോകുന്നു
ചിലപ്പോള്‍ ഇരുട്ടത്തു നിര്‍ത്തി
വെളിച്ചത്തിനായി ഇരക്കുവാന്‍ വിടുന്നു കഷ്ടം
ചെറു ഇലയനക്കങ്ങള്‍,പദസ്വങ്ങളൊക്കെ
ചെറുത്തു നില്‍ക്കാന്‍ പ്രേരണ നല്‍കുന്നു
ഒന്നാലോചിച്ചാല്‍ ഇത് വെറുമൊരു
നീര്‍ക്കുമിളല്ലോയെന്നു പണ്ട്
ഹരിനാമ കീര്‍ത്തനം കേട്ടതു ഓര്‍ത്തുപോകുന്നു
അരിയും കറിയും കിട്ടാതെ ആകുമ്പോള്‍
അറിയാതെ ഹരി നാമം ഉരുവിട്ട് പോകുന്നു
ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ
എല്ലില്ലായിമ്മയുടെ വളവുകളെ പറ്റി
Comments
ശുഭാശംസകൾ....