അമ്പിളിയോട്
അമ്പിളിയോട്
ആമ്പല്‍ പൂവും
അമ്പിളിയും തമ്മില്‍
എന്തോ പറഞ്ഞു എന്താണാവോ
ഞാന്‍ എനിക്ക് സ്വന്തം
എന്റെ വേദനകളും ഒക്കെ
ഞാന്‍ എന്നില്‍ കുഴിച്ചു മുടട്ടെ
അത് എന്റെ മനസ്സാണ്
അത് ആരും ഇതുവരെയും
കണ്ടിട്ടില്ല അറിയാന്‍ ആഗ്രഹിച്ചിട്ടുമില്ല
നല്ല സ്വപ്‌നങ്ങള്‍ നേരുന്നു
നിനക്ക് ഞാന്‍ കാര്‍മേഘം
മുടാത്ത മാനത്തു നില്‍ക്ക് അമ്പിളിയെ
എല്ലാരും പറയുന്നു നിനക്ക്
കളങ്കം ഉണ്ടെന്നു
ഞാന്‍ വിശ്വസിക്കുന്നില്ല
ഇനി ഞാന്‍ ഉറങ്ങട്ടെ
ആ സുഖനിദ്രവിട്ടു
നാളെ ഞാനുണരുമ്പോൾ
വീണ്ടും പറയാം
നിന്‍ പ്രണയ കഥഞാന്‍
എല്ലാരോടും സുദീര്‍ഘമായി
Comments