കുറും കവിതകൾ 110
കുറും കവിതകൾ 110
കാര്‍മേഘം മാനത്തില്ല
നിൻ മുഖത്തോ
കാത്തിരുന്നു മടുത്തിട്ടോ .
നിലാവിൻ നിഴലിൽ
വായിക്കാനായില്ല നിന്‍
കളങ്കമില്ലാ മനസ്സ്
പൂവാലി കരഞ്ഞു കൊണ്ടെയിരുന്നു
അമ്മുമ്മ പറഞ്ഞു
വാവടുക്കാറായെന്നു
പുറമുറിവിനു കമ്മ്യൂണിസ്റ്റ് പച്ച
അകമുറിവിനവൾ തൻ
കടക്കണ്‍ മുന
മഴമേഘങ്ങളകന്നു
വിളറി വെളുത്തു മാനം
കര്‍ക്കിടകം കാത്തു മനം
മൗനമുടഞ്ഞു
വരിയകന്നു ജീവിത
വണ്ടി പാഞ്ഞകന്നു
Comments
ആശംസകള്‍