Posts

Showing posts from June, 2013

വര്‍ണ്ണ വിചിത്രം

വര്‍ണ്ണ വിചിത്രം വിചിത്രമി പ്രകൃതിയുടെ വികൃതിയോ മായാജാലമോ വല്‍മീകങ്ങളില്‍ നിന്നു വിരിഞ്ഞു പറന്നു പൂക്കള്‍ക്കു ചുറ്റും മന്സ്സു നിറയെ ആശകളാല്‍ നടക്കുന്നു പ്രണയത്തിന്‍ പിന്നാലെയെന്നു എണ്ണുന്നു കവികുല ജാലങ്ങള്‍ സത്യമെന്നറിയാതെ കുറ്റപ്പെടുത്തുന്നു വെറുതെ ഇവകളെല്ലാം പ്രകൃതിയുടെ വിരല്‍തുമ്പിന്‍ മുന്നില്‍ കളിപ്പാവകളല്ലേ  എങ്കിലും വരികളില്‍ നിറഞ്ഞു നില്‍ക്കും നഷ്ട വസന്തത്തിന്‍ ചേലുള്ള ശ്വാസനിശ്വാസങ്ങള്‍ ശലഭങ്ങള്‍

ഒരു ചാറ്റ് വിശേഷം

ഒരു ചാറ്റ് വിശേഷം അവളെ അവന്‍ വിളിച്ചു ചോദിച്ചു ചക്കരെ ചോറുണ്ടോ എന്ന് മറുപടിയായി മൊഴിഞ്ഞു ഇല്ല പഞ്ചാരേയെന്നു പിന്നെയും പോകാതെ കാല്‍ നഖത്താല്‍ ഭൂമിയില്‍ വരച്ചു നിന്നപ്പോള്‍ അവന്‍ പറഞ്ഞു വൈകാതെ പോയി വരൂ പൊന്നെ മറുപടി പോയി വരാം തങ്കമേയെന്നു ഇഷ്ടം എനിക്ക് നിന്നോടു ഉപ്പോളം അതല്ലേ പറഞ്ഞത് പോയി വരൂ എന്ന് അവള്‍ ലജ്ജയോടെ മൊഴിഞ്ഞു എനിക്ക് നിന്നോടു ഇഷ്ടം കടലോളം അവന്‍ ധൈര്യമായി പറഞ്ഞു, നിന്നോടു ഈ അന്തമാം ആകാശത്തോളം ഇഷ്ടമെന്ന് ചിരിച്ചു കൊണ്ട് വീണ്ടു നില്‍ക്കുന്നത് കണ്ടു അവന്‍ പറഞ്ഞു പിന്നെ നിന്നാല്‍ താളം ഏറും അനുരഗമേറും,കുറ്റം  പറയാതെ പോയി വരൂ ഞാന്‍ പോയി വരാം ,അത് കേട്ട് അവന്‍ മകളെ പോയി വരൂ വയറു നിറക്കു എനിക്ക് നിന്നോടു ഇഷ്ടം കടലലയോളമെന്നു അത് കേട്ടവന്‍ പറഞ്ഞു ഇനി നിന്നാല്‍ താളം മുറുകും അനുരഗ മേറും കുറ്റം  പറയാതെ പോയി വരൂ ഇല്ലേങ്കില്‍ ഇതൊക്കെ ചേര്‍ത്തു ഞാന്‍ കവിത ഒരുക്കുമേ എന്ന് അത് കേട്ടവള്‍ ഉറക്കെ പറഞ്ഞു അയ്യോ അയ്യോ പിന്നെ പോയ വഴിക്കവള്‍ തിരിഞ്ഞു വന്നതേ ഇല്ല ?!!

സംശയം

സംശയം  ഏറുന്നു ദുരിതങ്ങള്‍ രൂഡമൂലമാം അകല്‍ച്ചകളുടെ  കാണാകാഴ്ചകളായിന്നു  പരസ്പ്പര പൂരകങ്ങളാകാതെ ധ്രുവങ്ങളായി വികര്‍ഷിക്കുന്നു  നൊമ്പരങ്ങള്‍ അവനവന്‍  തുരുത്തുകളില്‍ കുഴിച്ചു മൂടി  അതിന്‍ മേല്‍ തിറതിര്‍ത്തു  ഫണമുയർത്തി ശത്രു ഭാവേന കാണുന്നു സ്വയം ആരെന്നു മനസ്സിലേൽക്കാതെ അഹം വാഴുന്നു ചക്രവർത്തി കണക്കെ ഇതിനൊരറുതി വരട്ടെ അകലട്ടെയി സംശയ ഭൂതം

ഏകാന്തതയുടെ സ്വപ്ന മുഖങ്ങൾ

ഏകാന്തതയുടെ സ്വപ്ന മുഖങ്ങൾ  സ്വപ്നങ്ങളില്ലാത്ത ലോകത്തെക്കോ  സ്വയം തിരഞ്ഞും തിരിഞ്ഞു നോക്കി  സ്വപ്നങ്ങൾ മൃതിയടഞ്ഞാൽ ജീവിതം  സർവതും നഷ്ടപ്പെട്ട പോൽ അല്ലോ  ചിറകൊടിഞ്ഞ പറക്കാൻ കഴിയാത്ത  ചെറു കുരുവിയെന്നോണം ദാഹാർത്തയായി ചുവപ്പാർന്ന മാനം നോക്കി കണ്ണുകളടച്ച്  ചിത്രം ചമക്കുന്നു ഉയരങ്ങളിൽ പറക്കുവാൻ തപസ്യ അനുഷ്ടിക്കും ഉഷരമാം ഭൂവിന്റെ താങ്ങാനാവാത്ത ദുഖങ്ങളുടെ ചിതകൾ തോള് കൊടുക്കുവാനില്ലത്ത മൃതികൾ താഴവരങ്ങളിൽ തളർന്നു തേടുന്ന അഭയം ഇഴഞ്ഞു നിങ്ങും ദിങ്ങളുടെ ദൈന്യത ഇമയടച്ചു കാണാൻ ആഗ്രഹിക്കാത്ത ഇളിക്കും മുഖങ്ങൾ ഹോ ക്രൂരം ഇനിവേണ്ടയി വേദനയുടെ കനവുകൾ .

പെരുമ

പെരുമ  പൊള്ളയല്ലാത്തൊരുയി  പെരുമഴ താളം പോലെ  പെയ്യ്തിറങ്ങുന്ന മലയരാഗം  പൊങ്ങിയും താണും മോഹിതമാക്കട്ടെ  പെരുമ്പറ കൊട്ടുമെന്‍ ഹൃദയത്തിന്‍ ഭാഷ  പൊലിയാതെ മനസ്സിനുള്ളില്‍ ഓളങ്ങള്‍ തീര്‍ക്കും  പൊലിമ പകര്‍ത്തുന്നു ഓണവിഷു പാട്ടുകളില്‍  പൊന്നോമന മക്കള്‍ തന്‍ ചുണ്ടുകളില്‍ കളിയാട്ടട്ടെ  പെരുമ പരത്തട്ടെ എന്‍ മധുരം മലയാളം

മാനസ യാത്ര

മാനസ യാത്ര ഒരു സ്വപനം വീണു മഞ്ഞുതുള്ളിയായ് പുല്‍കൊടി തുമ്പില്‍ സൂര്യ കിരണ കിരണങ്ങളേറ്റു കണ്ണുകളതു കവര്‍ന്നെടുത്തു നിമിഷങ്ങള്‍ക്കുള്ളില്‍ സ്വര്‍ഗ്ഗം പൂകിയിവകള്‍ രാവു പിറന്നോടുങ്ങുമ്പോള്‍ പുനര്‍ജജനിക്കുന്നു ഒപ്പം പറക്കുവാനൊരുങ്ങി മുഖമുയര്‍ത്തി കാറ്റിന്‍ മര്‍ദ്ദം ഏറ്റുവാങ്ങി മനസ്സു ഞാന്‍ അറിയാതെ എങ്ങോ പറന്നകന്നു കടലിലുടെ ഒഴുകാനൊരുങ്ങി ആഴമറിയാതെ നില്‍ക്കുമ്പോള്‍ ഞാന്‍ അറിയാതെ മനസ്സിന്‍ യാത്ര തുടങ്ങി എവിടെയൊക്കെയോ പോയി നങ്കുരമിട്ടു മനസ്സിന്‍ പിറകെ പോയി മലകള്‍ കടന്നു കാറ്റിന്‍ കുളിരറിഞ്ഞു മഞ്ഞു തുള്ളികള്‍ വീണു തല നനഞ്ഞു വെയിലെറ്റ് കണ്ണുകള്‍ മഞ്ഞളിച്ചു ചന്ദ്രന്റെ ചിരിയില്‍ മയങ്ങി താരകങ്ങള്‍ കണ്ണുചിമ്മി അവസാനം സൂര്യന്‍ അസ്തമിക്കാതെ ആയി തിരികെ വരാനാകാത്തവണ്ണം

പടു മഴയോട്

പടു മഴയോട് കദനങ്ങളെയകറ്റും കനവിൻ കിനിവിൻ കനിയൊ കാതരയോ ഇദയത്തിൽ ഈണം പകരും ഇതളഴിയാതെ ഇമയടയാതെ പ്രതീക്ഷയായ് പ്രാര്‍ത്ഥനയായ്   പ്രണയ പ്രളയമോ പ്രാണനോ നീ മണ്ണിൻ മണമായ് വിണ്ണിൻ നിറമായ്‌ മനസ്സിൻ കുളിരായ് വീണ്ടും വീണ്ടും പെയ്തൊഴിയും നീർമുത്തോ പടുമഴയായ് മാറിയതോ നീ വഴിയറിയാതെ നിലയറിയാതെ

കുറും കവിതകള്‍ 107

കുറും കവിതകള്‍ 107 പഴം  കഥയുടെ  പെരുമകൾ ഇന്നും ഓര്‍മ്മിപ്പിക്കുന്നു കല്ലുകള്‍ ഒരു അച്ഛന്‍ മകളോട് പറഞ്ഞത് മുന്‍പിന്‍ നോട്ടമില്ലാത്ത കാറ്റിനോടൊപ്പം കടലവള്‍ ഉയര്‍ന്നു താണു ഗര്‍ഭത്തിലെ ജീവനെ ഓര്‍ക്കാതെ വറ്റിയ പുഴയുടെ അസ്ഥിവാരത്തില്‍ സൂര്യതാപമേറ്റ് തിളങ്ങുന്ന കല്ലുകള്‍ നിരത്തിലെ പൊരിവയറിന്‍ നോവറിയാതെ ഇന്നോവയിലേറി കുതിക്കുന്നു. ഘടികാര കൈകള്‍ കടന്നകന്നു പ്രായം അറിയിച്ചു കൊണ്ട് പള്ളി റാസ നീണ്ടു ആരുടെയും ശ്രദ്ധയിൽ പെടാതെ ഉറുമ്പുകളുടെ നിരയും വെള്ളാരം കല്ലുകൾ നിഴലൊരുക്കുന്നു  ഭിത്തിമേൽ പുഴയറിയാതെ ത്രികോണങ്ങളുടെ പിറകെ പാച്ചിലിൽ ജീവിതമറ്റു പോകന്നു

കുറും കവിതകള്‍ 106

കുറും കവിതകള്‍ 106 കാറ്റ് മൂളി മേഘങ്ങൾ ചിണുങ്ങി കച്ചേരിക്കൊരുങ്ങി മഴ   മഴ മേഘങ്ങൾക്കൊപ്പം കഴുകന്മാർ  വട്ടമിട്ടു പറന്നു പ്രളയ ഭൂമിക്കുമേലെ വേനലിൻ അയനം ഒരു കരിയിലയെ മഴക്കായി കുമ്പിളുകുത്തി നിന്നെ പിന്തുടർന്നു പല്ലുകൾ കടിച്ചു പിടിച്ചുകൊണ്ട്   പുഴയുടെ ഇരുളിലേക്ക് പ്രണയം എഴുതാത്ത വാക്കുകളില്ല  വരികളില്ല അതാണ്‌ അതിന് ശക്തി മഞ്ഞു മൂടിയ മലയെ പൂവുകള്‍ അലങ്കരിക്കുന്നു കണ്ടു മനസ്സും കുളിര്‍കോരുന്നു മഴപൂരം പള്ളിക്കുടത്തില്‍ ദുരിദാശ്വാസ കഞ്ഞി വിതരണം ആത്മാവിന്റെ കവാടങ്ങളായ മിഴികളിലൂടെ പ്രവേശിച്ച് മനസ്സില്‍ മുഴുവന്‍ വ്യാപിക്കുന്നു പ്രണയം.

കുറും കവിതകള്‍ 104

കുറും കവിതകള്‍ 104  നിൻ മൗനവും  നിസ്സംഗ ഭാവവും  ഉറക്കം കെടുത്തി  ചാറ്റും ചീറ്റും കഴിഞ്ഞു  വഴിയാധാരമായി പലരും  പഴിക്കുന്നു മോഹ പുസ്തകത്തെ  മധുരിച്ചിട്ടു തുപ്പാനും കയിച്ചിട്ടുയിറക്കാനുമാവാതെ തികട്ടിവന്നു പ്രണയം സംഗമം കാത്തു മടുത്ത് നൊമ്പര പൂവിരിഞ്ഞു അസഹ്യതയുടെ നാളുകള്‍ നിമിഷങ്ങളുടെ സുഖം സ്ഖലിച്ചു പോയി വേദനയുടെ തുടക്കം

കുറും കവിതകള്‍ 105

കുറും കവിതകള്‍ 105 സരിതോർജ്ജ്യം പോരാഞ്ഞിട്ടും ആപ്പിളും തിന്നു മടുത്തിട്ടും ഉത്തേജനത്തിന് കുറവൊന്നുമില്ലല്ലോ കാറ്റാടിക്കായി കാശിറക്കിയവര്‍ക്കു സൂര്യ താപത്തിന്‍ പൊള്ളല്‍ കൊലിസ്സിൻ കിലുക്കം തിരിഞ്ഞു നോക്കാതെ പുഴയൊഴുകി മനസ്വിനിയെപോൽ കരിവണ്ടിനെ പോൽ മുത്തമിട്ട് അകന്നു മുകിലുകൾ മലയെ വണ്ടേ നിന്‍ ആശകൊള്ളാം ചവുട്ടി മെതിച്ചു തേനും മണവുംകൊണ്ടങ്ങു പോകുമോ

നിൻ ഭാവങ്ങൾ

നിൻ ഭാവങ്ങൾ നിൻ മൗനം , നിസ്സംഗ ഭാവങ്ങൾ എന്നെ വെട്ടയാടികൊണ്ടിരുന്നു എവിടെ തുടങ്ങണം എവിടെ ഒടുങ്ങണം ഒന്നുമറിയാതെ നിൻ കണ്ണുകളിലെ എഴുതിവച്ച ഗസലുകളുടെ ഇശലുകൾ വായിച്ചുഞാൻ എന്നെ മറക്കുന്നു കാലം എന്തേ ഇത്രനാൾ അകറ്റിയീ   ശ്രുതി മീട്ടാനാവാതെ താളം  ഉൾകൊള്ളാനാവാതെ എൻ ശ്വാസത്തേക്കാൾ പ്രിയകരം നിൻ ഓർമ്മകൾ ഹൃദയമിടിപ്പുകളെക്കാൾ  പ്രിയകരം  നിൻ മൊഴികൾ നിനക്ക് വിശ്വാസമില്ലെന്നുണ്ടോയി ജീവിതത്തെക്കാൾ പ്രിയകരം നിൻ സൗഹൃദമല്ലോ മഴയെ നിൻ  ഭാവങ്ങൾ

ഉപജീവനത്തിനായി

ഉപജീവനത്തിനായി വർണ്ണങ്ങളുടെ കിലുക്കങ്ങൾക്ക് കാതോർത്ത് മഴവില്ലിൻ നിറമാർന്നൊരു  കുടചുടി നിൽക്കും വെയിലോ മഞ്ഞോ മഴയോ ഇരുളോ പകലോ എന്നില്ലാതെ   പുലർത്താനുണ്ട് ഏറെ വയറുകൾ വഴിയെ പോകുന്നവരൊക്കെ വിശപ്പടക്കാൻ ഒന്ന് വന്നു കയറി ഇറങ്ങി പോകുമ്പോഴേ അയാളുടെ ബാധ്യത ഒഴിഞ്ഞപോലെ സന്തൃപ്തിഉണ്ടാവു ഇല്ല എങ്കിൽ ശകാര വർഷങ്ങൾ ചൊരിയും ഹോട്ടെൽ മാനേജർ ,എല്ലാവർക്കും അവരവരുടെ ധർമ്മം നിറ വേറെണ്ടെ   ഒരു ചാണ്‍ വയറിനും അതിനു താഴെ ഉള്ള നാലു വിരക്കിടയുടെ തിരുശേഷിപ്പുകൽക്കായി (ഗുരുവായൂർ യാത്രയിൽ ചാവക്കാട്ടുള്ള കല്ലട ഹോട്ടലിൻ മുന്നിലെ സെക്യൂരിറ്റി ഏഴുനിറമുള്ള കുടയുമായി നിൽക്കുമ്പോൾ കണ്ട കാഴ്ച ആണ് ഇത് കുറിക്കാൻ ഇടയാക്കിയത് ) വർണ്ണങ്ങളുടെ കിലുക്കങ്ങൾക്ക് കാതോർത്ത് മഴവില്ലിൻ നിറമാർന്നൊരു  കുടചുടി നിൽക്കും വെയിലോ മഞ്ഞോ മഴയോ ഇരുളോ പകലോ എന്നില്ലാതെ   പുലർത്താനുണ്ട് ഏറെ വയറുകൾ വഴിയെ പോകുന്നവരൊക്കെ വിശപ്പടക്കാൻ ഒന്ന് വന്നു കയറി ഇറങ്ങി പോകുമ്പോഴേ അയാളുടെ ബാധ്യത ഒഴിഞ്ഞപോലെ സന്തൃപ്തിഉണ്ടാവു ഇല്ല എങ്കിൽ ശകാര വർഷങ്ങൾ ചൊരിയും ഹോട്ടെൽ മാനേജർ ,എല്ലാവർക്കും അവരവരുടെ ധർമ്മം നിറ വേറ...

കുറും കവിതകൾ 103

കുറും കവിതകൾ 103 മഴയത്തിട്ട കൊരണ്ടി പലക പാഞ്ഞു വന്ന കാറ്റിനു ശമനം അമ്മുമക്ക് ആശ്വാസം ബല്യ പ്രണയത്തിൻ ഓർമ്മ പകർന്നു പുസ്തകത്തിലെ മയിൽ പീലി നാടോടി കാറ്റിനു കുസൃതി കരിലകൾ മുറ്റം നിറഞ്ഞു അമ്മക്ക് നടുവേദന ബല്യ കൗമാര ഓർമ്മകൾ കണ്ണു നിറച്ചു പത്രത്തിലെ ചരമ വാർത്ത പ്രണയം ഒരു വൃണം പ്രായം അതിൻ രക്തസാക്ഷി മൂക്ക് പൊത്തി ജനം പുഴ മാരണമായി പനി പയ്യത് ഒഴുകി   കെട്ടിനിന്ന വെള്ളം കൊതുകൾക്ക് ആശ്വാസം പനിയുടെ തുടക്കം സ്വയം പുകഴത്തൽ ആത്മാവിനെ ഇകഴ്ത്തൽ കവിതക്കു നൊമ്പരം സ്വയം ഉള്ളിലേക്കുള്ള നോട്ടം ഉറവതെടുന്നവന് ദാഹജലം കണക്കെ മഴയിൽ നനഞ്ഞ കണക്കു പുസ്തകം മനസ്സിലിന്നും അടിയുടെ പേടി  

എന്റെ പുലമ്പലുകൾ 13

എന്റെ പുലമ്പലുകൾ 13 മഴയുടെ നിഴലിൽ പനിയുടെ മായിക ലോകത്ത് നിന്നും എന്തെന്നില്ലാത്ത ചില കണ്ടെത്തെലുകൾ വിത്യസ്ഥമായ തോന്നലുകൾ വിസ്മൃതിയുടെ തീരങ്ങൾ തേടുന്നതു പോലെ നിരാശകളുടെ ചിറകിലേറി പറക്കാൻ കൊതിക്കുകിൽ എങ്ങുമേ എത്തിടാ കോതി ഒതുക്കി അനുകുലമാം സാഹചര്യങ്ങൾ വരാതെ ഇരിക്കുകില്ല പ്രത്യാശ കൈവിടാതെ ധ്യനാത്മകതയിൽ മുങ്ങുന്നു മനം , എല്ലാം അനുകുലമാകും     ഇഴയാൻ മാത്രം വിധിക്കപ്പെട്ട ജന്മങ്ങൾ ഇഴ ഒരുക്കുന്നതു കാണുമ്പോൾ   പലപ്പോഴും പ്രകൃതിയുടെ പ്രതിഭാസങ്ങളുടെ മുന്നിൽ നമ്രശിരസ്ക്കരാകുന്നു നാം , മായയോ മിഥ്യയോ എന്നറിയാതെ    

നിമജ്ജനം

നിമജ്ജനം കാതില്‍ മര്‍മ്മരം ഓതി കടന്നകന്നു മെല്ലെ ദൂതുമായി ഒരു തെക്കന്‍ കാറ്റ് നിലവിളക്കിന്‍ തിരിയാളി തലക്കലെ രാമനാമം മുറുകി നിറവാഴയിലയിലെ ഉണരാത്ത ഉറക്കം മുളം ശയ്യകളൊരുങ്ങി നാലു  ചുമലുകളുടെ താങ്ങുമായി ചിതയിലേക്ക് വെമ്പല്‍ കൊണ്ട് ജന്മ ജന്മങ്ങള്‍ പഞ്ചഭൂതങ്ങളില്‍ ലയിക്കാന്‍ ചുറ്റിതിരിഞ്ഞൊരു ആഗ്രഹങ്ങള്‍ കാത്തു നിന്നു  ആത്മാവു നിമജ്ജനം കൊതിച്ചു മോക്ഷത്തിനായി കാക്കയും

വരവും കാത്തു

വരവും കാത്തു ഇന്നലെ പോലെ തന്നെ മച്ചിലെ ഓടില്‍ താളംപിടിച്ചു മഴ താളം മുറിയാതെ അത് ഏറ്റു കൊട്ടി മുറ്റത്തെ ഒഴിഞ്ഞ മണ്‍ചട്ടി ചീവിടുകള്‍ ശ്രുതി മീട്ടി തവളകള്‍ തുടര്‍ന്നു തനിയാവര്‍ത്തനം മനസ്സു മാത്രം അവന്റെ സാമീപ്യം കൊതിച്ചു കിടന്നു ഉറങ്ങാതെ

ഒരു അവധൂതാന്വേഷണം

ഒരു അവധൂതാന്വേഷണം മഴയും വെയിലും കാറ്റും ആകാശവും താഴവാരങ്ങളും ആരുമറിയാത്ത നിന്‍ കഥ പറഞ്ഞു നിന്‍ ഉള്ളിലെ കടലിരമ്പലുകള്‍ കണ്ണിലെ തിരകളിലുടെ കണ്ടു കുറുനിരകളുടെ ചാഞ്ചാട്ടത്താല്‍ സ്നേഹത്തിന്‍ മണവും കാറ്റിന്റെ ദിശയുമറിഞ്ഞു കുന്നിനും താഴ്വാരങ്ങള്‍ക്കും പുതുമഴയുടെ പച്ചിപ്പ് നിന്‍ ചിരിയില്‍ അറിഞ്ഞു ജന്മ ജന്മങ്ങളായി സുഖദുഃഖങ്ങളൊക്കെ കാത്തു നില്‍ക്കുന്നു നിനക്കായി ഋതുക്കള്‍ കാണിച്ചു തന്നതും കവികള്‍ പാടിയതും എല്ലാം നിന്നെ കുറിച്ചായിരുന്നു ഹര്‍ഷണിയോ അമൃതവര്‍ഷിണിയോ ഹൃദയേശ്വരിയോ ഈശ്വരിയോ നിന്നെ തേടിയിന്നും അലയാത്ത നാടുകളില്ല പെടാത്ത പാടുകളില്ല എല്ലാം നിനക്കു വേണ്ടിയല്ലോ

കുറും കവിതകള്‍ 102

കുറും കവിതകള്‍ 102 മുക്കണ്ണനായി ഇപ്പോള്‍ എന്‍ ഉപദ്രവസഹായിക്കു * ചെവി ,വായ ,കണ്ണ് * മൊബൈല്‍ -(3 G ) അദ്വാനിക്കാതെ നടന്നിട്ട് ഏറെ മോദിയിട്ടു കാര്യമില്ല സമയം തെളിയിക്കട്ടെയിനി മോണകാട്ടി കള്ളമില്ലാത്ത ഒരു കുട്ടിത്തം കല്ലുഭിത്തിയുടെ മാറിടം പിളർന്നു മഴയോടൊപ്പമെത്തിയ കടൽ ശേഷിപ്പിച്ചതു ദുരിതം മാത്രം മഴ ഒഴിഞ്ഞ മാനം പുഞ്ചിരിച്ചു ഒപ്പം വെയിലും കുളിര്‍ത്തു മനവും കല്ലു ഭിത്തിപദ്ധതിയെ വകവെക്കാതെ കവച്ചുകടന്ന കടല്‍ കുടിലും കൊണ്ട് ദുരിതം വിതച്ചു തിരികെ പോയി മഴക്ക് പെയ്യാനല്ലേ കഴിയു പനിയെ കുറിച്ച് അറിയില്ലല്ലോ ആശുപത്രി നിറഞ്ഞല്ലോ ബാറില്‍ നിന്നും കാറിലേക്ക് ഭാരമില്ലായിമ്മയുടെ ഒരു സുഖമേ ഒരു ഇല അനക്കത്തിന്റെ മര്‍മ്മരം പോലും സഹിക്കാത്ത വണ്ണം സ്നേഹത്തിന്റെ വാലാട്ടും കാവല്‍ക്കാരന്‍

കുറും കവിതകള്‍ 101

കുറും കവിതകള്‍ 101 വിഷാദം വിട്ടകലും വസന്തമായി നീ വന്നു വിശേഷങ്ങളിനിയും എന്താ പറയുക കണ്ണടച്ചു തുറക്കുമ്പോഴേക്കും ഗ്രാമങ്ങള്‍ നഗരങ്ങളിലേക്ക് ചേക്കേറുന്നു നാളികേരവും വറ്റലും പെറുക്കി എടുക്കാനൊടിയ അമ്മുമ്മയെ കബിളിപ്പിച്ചു മഴ ഉണങ്ങാനിട്ട തുണിക്കായി അമ്മയുടെ ഓട്ടം മഴയുടെ  കുസൃതി തുള്ളിമഴക്കു തുണിയെന്നോ തലയെന്നോ ഉണ്ടോ അടര്‍ന്നു വിഴുകതന്നെ അടര്‍ത്തി അകറ്റി കൊണ്ട് പോയില്ലേ കടലവള്‍ കരയും പിന്നെ പലപ്പോഴായി പരസ്പ്പരം സ്നേഹിക്കുന്നവരെയും മയൂകങ്ങള്‍ മയൂഖങ്ങളെ കണ്ടു മനോഹര നൃത്തം വച്ചു മനസ്സിന്‍ മോഹങ്ങളും അലക്ഷ്യമില്ലാതെ ലക്ഷ്യത്തിയല്ലോ മോക്ഷം സാഫല്യം അട്ടപ്പാടിയില്‍ മന്ത്രിമാരുടെ ശിശു മന്ദഹാസം കൊലിസ്സിന്‍ കൊഞ്ചല്‍ പടര്‍ത്തി മനസ്സില്‍ പ്രണയത്തിന്‍ ലാഞ്ചന പൊന്നില്‍ കുളിച്ച കണി കൊന്നപൂപോലെ നില്‍പ്പു  നീ കതിര്‍ മണ്ഡപത്തില്‍ ഓര്‍മ്മവസന്തത്തിന്‍ സുന്ദര നിമിഷങ്ങളില്‍ നീ മാത്രമെന്തേ വന്നില്ല കവിത ഒഴുകി പുഴപോലെ നീന്തി തുടിക്കാന്‍ ആവാതെ പാവം വായനക്കാര്‍

മരണം

മരണം ആഗ്രഹങ്ങളുടെ വിനിമയനഷ്ടാവസ്ഥയും ജടിലതയാര്‍ന്ന വിഷണ്ണതയും സ്ഥൂലതയില്ലായിമ്മയുടെ അഭിനിവേശവും എല്ലാത്തിനുമൊടുക്കം ദേഹ ദേഹികളുടെ അകല്‍ച്ചയുടെ തിരികെ വരാന്‍ കഴിയാത്ത ജൈവനഷ്ടമല്ലോ മരണം ഇനി മരണം എന്നൊരു വാക്കിനെ പിരിക്കുകില്‍ മ- ര -ണം മണി മുഴക്കുമി മരണത്തെ മൂടുവതിനു മരം അനിവാര്യം മരണതിനു  മണം ഉണ്ടോ രണത്തിന്റെ ആണോ എല്ലാ മനനങ്ങൾക്കുമപ്പുറം ആണോ ഈ മരണത്തിൻ നില ആവോ ?!!!

കാത്തിരിപ്പ്‌

കാത്തിരിപ്പ്‌ രണ്ടു ബിന്ദുക്കൾ ചേർന്ന് പോയി സമാന്തരമായി വരച്ച രേഖകൾ ലംബമായി മാറാൻ ഏറെ ആഗ്രഹിച്ചു കാലം അനുവദിച്ചില്ല  , അകറ്റി കൊണ്ടിരുന്നു കാറ്റും മഴയുംഇടിയും മിന്നലും ആകാശവും കടലും ചക്രവാളങ്ങളും മരവും പൂക്കളും കായും കിളികളും തുണയായിരുന്നു പക്ഷെ കുറെ പേർ മാത്രം സമ്മതിക്കുന്നില്ല   അവർ ഇപ്പോഴും ജന്മ ജന്മങ്ങളായി പെയ്യ് തൊഴിഞ്ഞു തീരാൻ   സംഗമ ഭൂവിനായി കാത്തിരിക്കുന്നു

കുറും കവിതകള്‍ 1൦൦

കുറും കവിതകള്‍ 1൦൦ നൂര്‍എടുക്കാന്‍ ഏറെ ചിന്തിച്ചു അവസാനം കുറുക്കി നൂറായി മാറിയല്ലോയി അക്ഷര കൂട്ടിന്‍ രസങ്ങള്‍ ജീവിത പാതകള്‍ പലപ്പോഴും മാറ്റി മറിക്കാറുണ്ട് മണികിലുക്കങ്ങള്‍ ചലിക്കാൻ ശേഷി ഉണ്ടായിരുന്നുയെങ്കിൽ ഇവ ഇരുകൈ ഉയർത്തി ഇങ്കുലാബു വിളിക്കില്ലേ ഞാനാരു കൂവേ കാഞ്ഞിരത്തിന്‍ വേരോ പൊള്ളയാം പാഴ്മുളം തണ്ടോ ഇന്നലെ പെയ്യ്ത മഴക്ക് കുരുത്ത തകരയോ അയ്യഞ്ചു വര്‍ഷകൊണ്ട് കീശ നിറക്കാന്‍ മുഖമെറെ പാവം കങ്കാണി ജനം അനീതി മുടിയഴിച്ചാടുന്നു ചിരിക്കുന്ന ഗാന്ധിയുടെ മറവില്‍ ഭയമില്ലാതെ മണിയടി ഒച്ചകേട്ട് കൊതിയോടെ പാല്‍ ഐസിനായി ഓടിയ ബാല്യം ഇന്ന് ഓര്‍മ്മയില്‍ മഴയെ കാത്തു കര്‍ഷകനും കറന്റു കട്ട് വെറുത്ത വീട്ടമ്മയും ഇറങ്ങി നനയാന്‍ കുട്ടികളും വന്നില്ലേല്‍ കുറ്റം വന്നാല്‍ കുറ്റം പഴി മഴക്കുതന്നെ പുറത്ത് മഴത്തുള്ളികള്‍ അകത്ത് വിപ്ലവാരിഷ്ടം ലോകം തലചുമടിലും നാലാള്‍ കൂടും ചായക്കടയിലെ നാലുമണി ചായയും നല്ല ചൂടുള്ള പരദൂഷണവും ചക്രവാള സീമയില്‍ പുതു മഴവില്ലുവിരിയട്ടെ കവിത ഉണരട്ടെ മണ്‌ഡൂകങ്ങൾ കച്ചേരി നടത്തട്ടെ അവരതിന് നിയുക്തരല്ലോ   പ്രകൃതിയുടെ നിയമല്ലോ   ...

കുറും കവിതകള്‍ 99

കുറും കവിതകള്‍ 99 ഒരു ദേശത്തിന്റെ കഥ ഓര്‍മ്മകളില്‍ ഉണര്‍ത്തുന്നു പൊറ്റകാടുകള്‍ മയ്യഴി പുഴയോരം എഴുത്തിന്റെ വഴിയിലുടെ മനസ്സറിഞ്ഞു മുകുന്ദ ലോകം ആകാശത്തെ വിതാനിക്കാന്‍ പുഷ്പങ്ങളോരുങ്ങി ചില്ലയില്‍ കണ്ണും മനസ്സു കുളിര്‍ത്തു വേവാത്ത ബലി ചോറിന്റെ പരാതി അറിയിച്ചു കൊണ്ട് കാക്കകള്‍ മാവിന്‍ കൊമ്പില്‍ പകിട കട്ടതിരിഞ്ഞു ജീവിതത്തിന്‍ കോണിയെറി തൊണ്ണുറ്റി ഒന്പതിന്റെ പമ്പ് കടിച്ചു ഇരുളിന്‍ എത്തിനോട്ടം പകലോന്റെ യാത്രാമൊഴി കുയിലിന്‍ പാട്ടില്‍ ശോകം കണ്ണാടിയിലെ പൊട്ട് ഓര്‍മ്മകളുടെ താഴവാരങ്ങളില്‍ ഇക്കിളി ഉണര്‍ത്തി ക്രൂരമാം വിധി മഴയോടൊപ്പമുള്ള മിന്നലില്‍ കൊണ്ടാകന്നു അച്ഛനെയും കുലച്ച വാഴയും തെങ്ങും കമുകും കടപുഴകികൃഷി സ്വപ്നങ്ങള്‍ ആ ബാല്യമിങ്ങു വന്നെങ്കില്‍ വളയമുരുട്ടി പീപ്പി ഊതി മിഠായിനുണഞ്ഞു നടക്കാം ചുറ്റും റെക്കോര്‍ഡ് ഗാനം തുപ്പും കോളാമ്പി നോക്കിഇരിക്കും പട്ടി! ജാലക കാഴ്ചകള്‍ എന്നോടൊപ്പം യാത്ര ചെയ്യുമ്പോല്‍ അസ്തമയ സൂര്യന്റെ രാഗാംശുയെറ്റ് കനവു കണ്ടു സന്തോഷത്തോടെമിഥുനങ്ങള്‍ അത്രക്കു തൊട്ടാവാടിയോ ഈ മനസ്സും ശരീരവും മഴക്കും വെയിലിനും എന്തുമാകാം ...

കുറും കവിതകള്‍ 98

കുറും കവിതകള്‍ 98  കടത്തിണ്ണയിലെ ഉറങ്ങിയ കടവായില്‍  ഈച്ചകളുടെ സ്നേഹ പ്രകടനം  നീ കോറിയിട്ട ഓർമ്മകൾ  വേട്ടയാടി കൊണ്ടിരുന്നു  നിദ്രയില്ല രാവുകൾ  നിറമെന്തെന്നു അറിയാതെ പിന്തുടരുന്നു വെളിച്ചത്തോടോപ്പം വലുതായും ചെറുതായും നിഴലുകള്‍ വിഷാദം ഉള്ളിലോതുക്കും വൈഢൂര്യ തിളക്കമാം ബിന്ദുവോ നീ ഇടവേള തീര്‍ക്കാന്‍ ചുങ്കം വാങ്ങിയ പരസ്യക്കാര്‍ക്ക് തിടുക്കം ചുണ്ടാലുരച്ച് തൂവലൊതുക്കി അന്തികൂട്ടിന്നു കാത്തിരുന്നു ഇണക്കിളിയുടെ ചേക്കേറിനായി...! കറ കളഞ്ഞ രഹസ്യങ്ങളൊക്കെ കൂടുവീട്ടു കൂടുമാറുന്നു ഇരുളിന്‍ മറയില്‍ അടര്‍ന്നു വീഴുന്നു സംഗീതം മൌനമായൊരു മഴനീര്‍ പഴയൊരു കലത്തിലേക്ക്