ഖിന്നയാം ഗംഗ


ഖിന്നയാം ഗംഗ

ശിവജടയില്‍ ഒളിച്ചിരുന്ന
ഗംഗയെ ഭഗീരഥൻ
സ്വപീഡനത്താലോ
അതോ പ്രീണിപ്പിച്ചോ
ഭൂമിയില്‍ കൊണ്ട് വന്നത്
പാപം ഏറ്റുവാങ്ങുവാനോ
മനുഷ്യന്റെ കൈയ്യാല്‍
വിഷലിപ്പത്തമാക്കിയൊടുക്കുവാനോ
വരുമോയിനി ആരെങ്കിലുവിവളെ
സ്വര്‍ഗ്ഗ തുല്യയാക്കുവാനിനിയും
കാത്തിരുന്നു കരഞ്ഞു കലങ്ങിയ
കണ്ണുമായിയവള്‍ ഒഴുകുന്നു ഖിന്നയായി

Comments

ajith said…
ഗംഗകളെല്ലാം ഖിന്നരാണ്
ഗംഗ യുടെ രാഗം നിത്യ ജീവനുള്ളതാവട്ടെ .....

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “