കുറും കവിതകള്‍ 94
കുറും കവിതകള്‍ 94
എന്‍ സന്ധ്യകളെ
കണ്ണുനീരിലാഴ്ത്തുന്നു
വിഡ്ഢിപെട്ടി
ശ്വാസനിശ്വാസത്തിന്‍
ഇടയിലെ ലോകത്തല്ലോ
ജീവന്റെ തുടിപ്പുകള്‍
ചവിട്ടു കുട്ട പേറുന്നു
കവിതന്‍ വികൃതികളെ
അരുത് കാട്ടാള
മയങ്ങുന്ന സന്ധ്യ
ഉണരട്ടെയിനി രാവിന്‍
ശോക ഗീതം
ധ്വനി ഉണര്‍ത്താന്‍
ഞാനൊരു വിപഞ്ചികയല്ല
ഈ പ്രപഞ്ചത്തില്‍
ഇതിഹാസം
പരിഹാസമാക്കിയില്ലെ
കടലുകടന്നുവന്നവർ പണ്ട്
എഴുതുന്നതൊക്കെ
ഇതിഹാസമായിമാറുമോ
ഇളം കാറ്റിനോടൊപ്പം
മനം കവരും
മണമൊരുക്കി
കാത്തിരുന്നു രാമുല്ല
മൂളുന്ന വണ്ടിനു
പരാഗണമൊരുക്കുന്നു
നാണിച്ചു പൂവ്
വഴിതെറ്റിയ
വേനൽ കാട്ടിൽനിന്നും
നാട്ടിലേക്ക് മൃഗരൂപത്തിൽ
Comments
ആശംസകള്‍
മണമൊരുക്കി
കാത്തിരുന്നു രാമുല്ല