ദിനം ദിനം
ദിനം ദിനം
നെരിയാണി നട്ടല്ലു കോച്ചി പിടിക്കുന്നു
നേരിന്റെ പടവുകള്‍ താണ്ടി മുന്നേറവേ
ഇളിക്കുന്നു പെടാപാടിന്റെ രോദനങ്ങള്‍
രാവേറെ ചെല്ലുമ്പോള്‍ നിദ്രയുമകലുന്നു
പത്രങ്ങളുടെ താളുകള്‍ കണ്ണുകളില്‍
കോര്‍ത്തു കുത്തുന്നു അക്ഷരങ്ങളുടെ
വളവു നിവരുകളാല്‍ നെഞ്ചകത്തില്‍
ഭീതിയുടെ തിരമാലകള്‍ തിളച്ചു പൊന്തുന്നു
അതിനുള്ളില്‍ ദിനരാത്രങ്ങള്‍ ഏറി കുറഞ്ഞു
കുറയുന്നു ജീവിത പോരിന്റെ കടമെറ്റിയ
വണ്ടി വലിച്ചു കൊണ്ട് നെടുവിര്‍പ്പുമായി
അതാ വന്നു നില്‍ക്കുന്നു അടുത്ത
ദീന മേറ്റും ദിനത്തിന്‍ മിടുപ്പുകള്‍
ആയുസ്സിന്‍ വലിപ്പത്താല്‍
Comments
നന്നായിട്ടുണ്ട്
ആശംസകള്‍