എന്തെന്നറിയാതെ
എന്തെന്നറിയാതെ
ഇരുള്‍ നിറഞ്ഞ ഇടനാഴികള്‍
അങ്ങ് അന്ത്യമായി തിളങ്ങും
പ്രകാശധാരതെടുമ്പോള്‍
പൈദാഹങ്ങളൊക്കെ മറന്നു
പഞ്ചഭൂതകുപ്പായത്തിനുള്ളിലെ
അഞ്ചിതമാം ശക്തിയെ അറിയാതെ
പ്രപഞ്ച സത്യത്തിന്‍ പോരുലുള്ളിലെന്നു
നിനക്കാത്തെ ഞാനെന്നുമെന്റെ തെന്നും
ആര്‍ത്തി പെരുകി ആക്രാന്തമേറി
എങ്ങോട്ടാണി പായുന്നിതു കേവലമൊരു
ശ്വാസനിശ്വാസത്തിനിടയിലറ്റുപോകുമെന്ന-
റിയാതെ എണ്ണുന്നു പാവമിവനറിയുന്നില്ലല്ലോ
എണ്ണമറ്റ ദിനങ്ങളല്ലോയി ഭൂമുഖത്തു ഉള്ളതെന്ന്
Comments