അണയാതെ ഇരിക്കട്ടെ


അണയാതെ ഇരിക്കട്ടെ


എന്നിലെ അഗ്നി നിന്നില്‍ പടര്‍ന്നു 
എണ്ണ മറ്റ ചിരാതുകളില്‍ തെളിയുന്നു 
എഴുതുവാന്‍ ഒരുങ്ങുന്ന തുലികയിലും 
എഴുതപ്പെടെണ്ടിയ വാക്കുകളിലും 
ആളികത്തുന്ന പ്രകാശ തുടിപ്പുകള്‍ക്ക് 
ആഴിയുടെ വികാരവിക്ഷോഭങ്ങളോ 
ആഞ്ഞടിക്കുന്ന കാറ്റിനും അകംകൊള്ളും 
ആനന്ദ സന്ദോപങ്ങളെറെയായി  
 ഈ പഞ്ചഭൂത  കുപ്പായത്തിനുള്ളില്‍ 
 ഇടറാതെ പടരാതെ അണയാതെ 
ഇഷ്ടാനിഷ്ടങ്ങളൊക്കെയറിഞ്ഞു 
ഈശോപാസ്യമിതം സര്‍വമായി
നിലനില്‍ക്കട്ടെ  നിത്യമിങ്ങനെ 

Comments

sm sadique said…
പടച്ചവൻ തന്നെ സത്യം.
Admin said…
ജഡരാഗ്നിയാണോയെന്നാദ്യം സംശയിച്ചു.
പിന്നെ മനസ്സിലായി അതുമാത്രമല്ലെന്ന്.
ആശംസകള്‍..
BOBANS said…
Athe orikkalum anayathe munnottu pokatte. Ashamsakal
cp krishnakumar said…
അഗ്നി പ്രകാശത്തിനു നിദാനമാവുന്നു. ചൂടിന്റെ കാരണം ആവുന്നു. തിന്മകളെ എരിയിച്ചു കളയാനും നന്മകളെ പ്രോജ്വലമാക്കാനും പ്രാപ്തന്‍..
വ്യക്തിത്വത്തിന്റെ ചൈതന്യം ആണ് ഈ അഗ്നിയുടെ വിവക്ഷ എന്ന് കരുതട്ടെ.
ajith said…
ജ്വലിക്കട്ടെ അങ്ങനെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “