കുറും കവിതകള്‍ 26
കുറും കവിതകള്‍ 26
മരുഭൂമിയില്‍ വെയിലേറ്റു വാടിയ മനം
തേടുന്നു ഉണക്ക മീനും മരച്ചീനിയും
എന്നാല്‍ കടിച്ചു തിന്നുന്നതോ
"അല്‍മറായി" ലബാനില്‍ മുക്കിയ കുബൂസും
ഓണത്തുമ്പികള്‍ പറന്നു നടന്നു
ഓര്‍മ്മകളുടെ തീരത്തു
ഓര്‍മ്മിപ്പിക്കുന്നു കലണ്ടറിലെ ചുവന്ന അക്കങ്ങള്‍
കാറ്റിലാടും അരയാലിലകളുടെ
മര്മ്മരം എന്റെ ചിന്തകളെ
പുറകോട്ടു പായിച്ചു നഷ്ടമായ കൗമാരത്തോളം
എന്റെയും നിന്റെയും ആകാശത്തിന് ചുവട്ടിലെ
സ്വപ്നങ്ങളെ കവര്‍ന്നെടുത്തു
കാലമെന്ന കാവല്ക്കാരന്
മാനത്തെ പൂര്‍ണ ചന്ദ്രനും
അതില്‍ ഉള്ള കറുപ്പടയാളങ്ങളും
എന്തെ നിന്റെ മുഖത്തും ഞാന്‍ കാണുന്നു
പരാഗണ രേണുക്കള്‍ വീണു
പരവശയായി അവള് മുക്കൂത്തി
പുഞ്ചിരിതൂവി തലകുമ്പിട്ടു നാണത്താല്‍
മഴവന്നു മാടിവിളിച്ചു
ചിറകു വിരിച്ചു പറന്നടുത്തു
ഒടുങ്ങി തീക്കു ചുറ്റും ഈയാം പാറ്റകള്‍
പതിവു പോലെ വിശപ്പടക്കാന്‍ ചെന്നപ്പോള്‍
രക്ഷയില്ലാ ബന്ധനത്തിലാക്കിയവള്‍
വര്‍ണ്ണ ചരടാല്‍
പള്ളി മുറ്റത്തു നിന്നു കുറുബാനയും
കുമ്പസാരങ്ങളും കേട്ട് കാറ്റില്‍ തലയാട്ടി
നില്ക്കുന്ന മരങ്ങളുടെ മൗനം
എന്റെ ചിന്തകള്‍ക്കു വാചാലത
Comments
"അല്‍മറായി" ലബാനാണ്
ആശംസകള്‍