എന്നിലും നിന്നിലും
എന്നിലും നിന്നിലും വില്ലോടിച്ചു വെട്ടു കൊണ്ട് വരുംനേരം വില്ലിലേറ്റം വൈഭവമുണ്ടോയെന്നു കേട്ട് എത്തിയ നിന്‍ അവതാരത്തിന്നു മുന്‍പില്‍ വില്ല് ഓടിച്ചു കാട്ടിയവന്‍ നീ എന്തിനു ശൂര്‍പ്പണകയുടെ മൂക്കും മുലയും മുറിച്ചു നിനക്കറിയില്ലേ അവളുടെ ആഗ്രഹം കേവലം അനുജനെ കാംഷിച്ചത് മാത്രമല്ലേ നിന്‍ അച്ഛനുമില്ലായിരുന്നില്ലേ സംബന്ധങ്ങള്‍ മൂന്ന്. സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന മായാ ഹിരണമാണ്ന്നു അറിഞ്ഞിട്ടും അവളുടെ വാക്കുകള്‍ കേട്ടാണ് അതിന്‍ പിന്നാലെ പോയതെന്നു പറയുന്നതില്‍ അര്‍ത്ഥമല്‍പ്പവുമുണ്ടോ ?,നീ മറഞ്ഞു നിന്ന് ആവാനരനാം ബാലിയെ നിഗ്രഹിച്ചിട്ട് ജന്മാന്തരം പകരം വീട്ടലുകളാണെന്നു പറഞ്ഞു ധരിപ്പിച്ചില്ലെന്നുണ്ടോ? അഗ്നി സാക്ഷിയായിട്ട് വരിച്ചവളെ അഗ്നി പരീക്ഷണം നടത്തിയിട്ടും ജനാപവാദം ഭയന്ന് തിരസ്ക്കരിച്ചിട്ടു ആതാമത്യാഗം നടത്തിയില്ലേ സരയുവിലായി നിന്നെ മരിയാദാ പുരുഷനായി കരുതുന്നത് മറ്റൊന്നും കൊണ്ടാല്ലയെന്നു ഓര്‍ക്കുക താതന്റെയും ഗുരുവിന്റെയും രാജ്യത്തിനായും നിലകൊണ്ട നിന്റെ പ്രവര്‍ത്തികളാണ് പിന്നെ...