സ്നേഹവല്ലരി ...(ഗസല്‍ )
സ്നേഹവല്ലരി ...(ഗസല്‍ )
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........
നീയും ഞാനുമെന്നും
ജന്നത്തിന്‍ ഫിറ്ടോസ്സില്‍ ഹൂറികളായ്
തമ്പുരാന്‍ നല്‍കിയൊരു ജീവിത
പ്രണയ തന്തുവിലായ്
സ്നേഹ വല്ലരി പൂത്തുലഞ്ഞു
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........
മീട്ടുമി ഗസലിന്‍ ഇശലുകളില്‍
മയങ്ങുമാ സന്ധ്യകളില്‍ വിരിയുമാ
സുഗന്ധ പരാഗണ രേണുക്കളില്‍
നിലാ ചന്ദ്രിക തൂകും കുളിരില്‍
മുന്തിരിവള്ളികളില്‍ മധുര-
ചഷകമായി..........
ഒന്നായി മാറുമ്പോഴെക്കുമാതാ
ഉന്മാദ ലഹരിയോക്കെയകയറ്റി
ഉണര്‍ത്തുന്നു ഉദയോന്റെ കിരണങ്ങളാല്‍
സ്നേഹം പൂത്തുലഞ്ഞു
മുന്തിരി വള്ളികളില്‍
മധുര ചഷകമായ് ..........................
Comments
ഭാവുകങ്ങൾ നേരുന്നു