രാ - മായണം


രാ - മായണം 



പണ്ട് പണ്ട് മുത്തശ്ശി  പഠിപ്പിച്ചു തന്നു 

ബാലന്‍ അയോദ്ധ്യ പുക്കു    

ആരണ്യം തന്നിലേറി ,

കിഷ്കിന്ധാതിപനോടൊത്തു

സുന്ദരമായി യുദ്ധംചെയ്യത് ,

ഉത്തരമായി രാമായണം  

ഇന്ന് മുത്തശ്ശിമാര്‍ തന്നത്താന്‍ പറഞ്ഞു 


പഠിക്കുന്നു  ,അമ്മക്കിളി കുങ്കുമ പൂവുതേടി


പുതിയ ഗീതങ്ങള്‍ കേട്ടു  ഡീലു ഉറപ്പിച്ച്


മലബാറും ജോസ്കോയും വിജയലക്ഷ്മിയിലുടെ 


സ്വര്‍ണ്ണവും പട്ടും വാങ്ങുവാന്‍ മത്സരിക്കുന്നു 





മഞ്ചും മാഗിയും തിന്നു കൊണ്ട് 

കൊച്ചുമക്കള്‍ ടാബ്ലറ്റില്‍  

രാമായണ യുദ്ധം കളിക്കുന്നു      

Comments

V Kamaldharan said…
അന്തക്കാലവും, ഇന്തക്കാലവും... രസകരമായി അവതരിപ്പിച്ചു; പിന്നെ ആദ്യത്തെ വരിയില്‍ മുത്തശ്ശി എന്നാക്കി മാറ്റുമല്ലോ? പിന്നെയും ചില്ലറ പിശകുകള്‍ ശ്രദ്ധയില്‍ വന്നു. അത് താങ്കള്‍ക്ക് തന്നെ കണ്ടു പിടിയ്‍ക്കാന്‍ കഴിയും.
grkaviyoor said…
ഭേദഗതി വരുത്തിയിട്ടുണ്ട് കമല്‍ അഭിപ്രായങ്ങള്‍ക്ക് നന്ദി
viddiman said…
മായ ‌- ണം !
GRji, നല്ല വിമര്‍ശന കവിത. രസിച്ചു.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് ലോകം പറയുമ്പോള്‍ രാ-മായുകയല്ല. മറിച്ച് കൂടുതല്‍ ഇരുട്ടിലേക്ക് പോകുകയാണല്ലോ ലോകം എന്ന് ശങ്കിക്കുന്നു.
കലത്തിന്റെ മായ-ണം
‘രാമ-അയനം’ എന്നാക്കിയാലും ഇന്ന് ഒരു ‘രാമൻ’എങ്കിലും ജീവിച്ചിരിപ്പില്ലല്ലോ എന്നോർത്ത് ദുഃഖം തോന്നുന്നു.....
അപ്പൊ 'രാ' മാഞ്ഞു അല്ലെ

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “