ഞാന്‍ എന്ന പ്രഹേളിക
ഞാന്‍ എന്ന പ്രഹേളിക
ഞാന്‍ ഞാനാരെന്ന് അറിയാന്‍ ഉള്ള വേഗ്രതയില്‍
ഞാന്‍ ആരെന്നു പറയുവാന്‍ ഒരുപക്ഷെ എന്നലാവുന്നില്ല
വലിയ കാലുകളും പരിച്ചേദിക്കപ്പെട്ട ചെവികളും
പരസ്‌പരാശ്രിതരല്ലാതായ സാമൂഹ ബന്ധങ്ങളും
ബലഹീനനായും പാനീയങ്ങള്‍ക്കു അടിമപ്പെട്ടും
ആകെ നീലവസ്ത്ര ധാരിയായി ആരുമറിയാതെ
ഈ ലോകത്തെ കബളിപ്പിച്ചു ,എവിടെയും ഉയര്ച്ചകളെ
താഴ്ത്താതെ എല്ലാവരാലും രക്ഷപെട്ടും ,പകലെന്നോ
മദ്ധ്യാന്നമെന്നോ സന്ധ്യയെന്നോ രാവേന്നോ നോക്കാതെ
രണ്ടു നീലിമിയാര്‍ന്ന നയനസാഗര സീമകള്‍ക്കുമപ്പുറം
കാണുന്നു ഞാന്‍ എന്നെ ,സ്വയം സ്നേഹിക്കപ്പെട്ട്
മറ്റുള്ളവര്‍ എന്റെ ചിത്രങ്ങളില്‍ ആകൃഷ്ടരാകുകയോ
ഇല്ലയോ എന്ന ചിന്തകള്‍ക്കൊന്നുമേ വഴിഒരുക്കാതെ
ജീവിക്കണം ഈ കപടതയാര്‍ന്ന മുഖമുടിയുമായി
വരട്ടെ ഇനിയും അവസരങ്ങള്‍ ഉണ്ടെങ്കില്‍ ഒന്ന്
തിരുത്താന്‍ തുനിയാമെല്ലോ എന്ന ആത്മസുഖ ചിന്തയുമായി
ഞാന്‍ ഞാന്‍ ഞാന്‍ മാത്രം ഹ ഹ ഹ ഞാന്‍ ഞാന്‍ മാത്രം .
Comments
ഈ ഒഴുവക്കാം ആയിരുന്നോ ?