ഉയരാതതെന്തേ ???!!!!
ഉയരാതതെന്തേ ???!!!!
കവിത ഇരിക്കും തുലാസിന്‍ തട്ടുകള്‍
ഉയരുന്നില്ലന്നോ എന്തെ അങ്ങിനെ
എന്ന് ആധുനിക കവിയുടെ ചോദ്യം
ഉണ്ടെന്നു മറുപടിയായി ഞാനും
കഴമ്പില്ലാത്ത വരികളില്‍
തുരുമ്പിച്ച നാരായത്തെ
ഇളിച്ചുകാട്ടി വരമ്പേതെന്നറിയാതെ
വിതുമ്പിയതുകൊണ്ട് കവിതയാകില്ലല്ലോ
വാഗ് ദേവതയുടെ മനം കുടെ കുളിരാതെ
തുലാസിന്‍ ഉയരുമോ തട്ടുകള്‍ ,
മുട്ടുകള്‍ മാറുകയുമില്ലല്ലോ
ഉയരാതതെന്തേ
പലവട്ടം മനനം ചെയ്യുക മനസ്സേ
Comments
Iniyividam oru chodyotthara
vaediyaakumo?
ഉയരുന്നില്ലന്നോ എന്തെ അങ്ങിനെ
എന്ന് ആധുനിക കവിയുടെ ചോദ്യം
ഉണ്ടെന്നു മറുപടിയായി ഞാനും
കഴമ്പില്ലാത്ത വരികളില്‍
തുരുമ്പിച്ച നാരയത്തെ
ഇളിച്ചുകാട്ടി വരമ്പേതെന്നറിയാതെ
വിതുമ്പിയതുകൊണ്ട് കവിതയാകില്ലല്ലോ
വാഗ് ദേവതയുടെ മനം കുടെ കുളിരാതെ
തുലാസിന്‍ ഉയരുമോ തട്ടുകള്‍ ,
മുട്ടുകള്‍ മാറുകയുമില്ലല്ലോ
എന്റെ പരിമിതിയാണോന്നറിയില്ല ആശയം വേണ്ടത്ര മനസ്സിലായില്ല
ആശംസകള്‍
എത്ര പദങ്ങള്‍ അടുക്കിവെച്ചിട്ടും
ഒന്നനങ്ങുന്നു പോലുമില്ലല്ലോ
കവിതേ നീ ഇരിക്കുന്ന
തുലാസ്- യുവ ആധുനിക കവിയുടെ കവിത ഇതാണ് റഷീദ് ഭായി
ആശംസകൾ. ഇനിയും എഴുതുമല്ലോ.
ഇളിച്ചുകാട്ടി വരമ്പേതെന്നറിയാതെ
വിതുമ്പിയതുകൊണ്ട് കവിതയാകില്ലല്ലോ ....!
:-)
ഞാൻ കുത്തിക്കുറിച്ചതിവിടെ പോസ്റ്റുന്നു.. എന്റേത് കവിതയല്ല… കുത്തിക്കുറിക്കലാണ്.. മുൻ കൂർ ജാമ്യം..hi hi
---------------
രക്ഷ!
------
ത്രിസന്ധ്യയ്ക്കകത്തും
പുറത്തുമില്ലാതെ,
ഹൃദയം പിളർക്കുന്ന-
നാരായ വീഥിയിൽ
രുധിരം തെറിക്കുന്ന
കുടലിന്റെ പിടയലിൽ,
ഭൂമിയിലല്ലാകാശത്തിലല്ലാതെ,
മടിയിൽ കിടന്നു
പിടയുന്ന കായത്തിൽ-
നിന്നൊരുമാത്ര,
മോക്ഷമായ്,
കൈതൊഴുതീടുന്ന,
കവിതയെഴുതാത്ത
ഞാനെത്രെ ഭാഗ്യവാൻ!
കഥയൊന്നെഴുതാത്ത,
ഞാനെത്രെ ധന്യവാൻ!
------------------
താങ്കളുടെ ഓരോ കുറിപ്പിനും അതിനനുസരണമായ ചിത്രങ്ങൾ താങ്കളുടെ ബ്ലോഗിനെ മനോഹരമാക്കുന്നു..
…താങ്കൾക്ക് ആശംസകൾ നേരുന്നു..