മകനും അച്ഛനും
മകനും അച്ഛനും
നനഞ്ഞു പോകരുതേ
വെയിലുകൊള്ളല്ലേ
അരികു ചേര്‍ന്ന് നടക്കണേ
ചെന്നാല്‍ ഉടനെ വിളിക്കണേ
അടിച്ചു പൊളിച്ചു നടക്കല്ലേ
ക്ലസ്സിലെല്ലാം കേറണേ
നെറ്റിനു മുന്നില്‍ അധികം ചാറ്റല്ലേ
.....................................................
സമയത്തിനു ആഹാരം കഴിക്കണേ
വെള്ളം ചേര്‍ത്തെ കഴിക്കാവേ
എന്ന് അച്ഛന്‍ മകനോട്
പഞ്ചസാരയധികം കഴിക്കല്ലേ
സമയത്തിനു മരുന്ന് കഴിക്കണേ
അമ്മയുമായി വഴക്ക് കുടരുതെ
.................................................
വെള്ളം ചേര്‍ത്തെ കുടിക്കാവേ
രാത്രി കിടന്നു നല്ല വണ്ണം ഉറങ്ങണേ
എന്ന് മകന്‍ അച്ഛനോട്
Comments
..നന്നായിരിക്കുന്നു…ഭാവുകങ്ങൾ..