പ്രണയമേ നിന്നെ അറിഞ്ഞില്ലല്ലോ
പ്രണയമേ നിന്നെ അറിഞ്ഞില്ലല്ലോ
എന്റെ ഹൃദയ നൊമ്പരങ്ങളറിയാതെ നീ എവിടെ പോകുന്നു
എന്റെ വാക്കുകള്‍ ഓര്‍മ്മ വരും അവിടെ നീ എത്തുമ്പോള്‍
നീ എന്റേതെന്നു കരുതി ഞാന്‍ ക്ഷമിച്ചു എങ്കിലും
കാലാന്തരേ പൊറുക്കുകയില്ല നിന്നോടു ലോകം
നിമിഷങ്ങള്‍ക്കുള്ളില്‍ വന്നു അകലുന്നതിത്
വെറും കാറ്റിന്റെ തലോടല്‍ പോലെയല്ലോ
ഇതിനെയാണോ ലോകം പ്രേമമെന്നു പറയുന്നത്
ഇത് വെറും ഒരു നിറമാര്‍ന്ന കാപട്യമല്ലോ
പ്രണയമൊരു സിദ്ധിയാണ് ഭാഗ്യത്തിന്‍
സ്വപ്നമല്ല ,എല്ലാവരാലും നേടാനാവുകയില്ല
ആര്‍ക്കി സൗഭാഗ്യം കിട്ടിന്നത്
അവര്‍ അറിയുന്നില്ലല്ലോ വേര്‍പാടിന്‍ വേദന
ആഗ്രഹങ്ങളെ സ്വായക്ത്മാക്കിയവര്‍
മോഹങ്ങളാല്‍ മറ്റാരെയും പരീക്ഷിക്കരുതേ
പ്രണയമേ നിന്നെ അറിയാത്തവര്‍ക്ക്
എങ്ങിനെ ജീവിതത്തെ നയിക്കാന്‍ കഴിയും
രൂപപ്പെടുത്തി കൈകളില്‍ അണിഞാലോ
ബന്ധങ്ങള്‍ കണ്ണാടി പോലല്ലോ
ബന്ധങ്ങള്‍ കണ്ണാടി പോലല്ലോ
പൊട്ടി ചിതറിയാല്‍ നൊമ്പര മേറും
ഉടയാന്‍ ഏറെ സമയം വേണ്ടങ്കിലും
സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ ഏറെ വേണമല്ലോ
ഉടയാന്‍ ഏറെ സമയം വേണ്ടങ്കിലും
സ്ഥാപിച്ചെടുക്കാന്‍ വര്‍ഷങ്ങള്‍ ഏറെ വേണമല്ലോ
Comments
വെറും കാറ്റിന്റെ തലോടല്‍ പോലെയല്ലോ
ഇതിനെയാണോ ലോകം പ്രേമമെന്നു പറയുന്നത്
ഇത് വെറും ഒരു നിറമാര്‍ന്ന കാപട്യമല്ലോ
പ്രണയമൊരു സിദ്ധിയാണ് ഭാഗ്യത്തിന്‍
സ്വപ്നമല്ല ,എല്ലാവരാലും നേടാനാവുകയില്ല