വന്ദനം

വന്ദനം


ഞാനെന്ന ഞാനാരുമെന്നു മറിയാതെ

വേണ്ട ഞാനാര്‍ഹനല്ലതിനോന്നിനുമേ

വൃത്തത്തിന്‍ വെളിയിലല്ലോ എഴുതുന്നു

വൃത്തിയുമില്ലലോട്ടുമേ അറിയില്ല അക്ഷരങ്ങളെ

അമ്മാന മാടുവാനും വരികളില്‍ ഒതുക്കുവാനും

എപ്പോഴും ഞാനഹോ സ്നേഹമുണ്ടെനിക്ക്

വിമശനം മര്‍ശനമാവുകില്‍ ക്ഷമിക്ക സഖേ

ഇല്ല ഞാന്‍ മുതിരുന്നില്ലേറെ പറവതിന്നു

ത്രാണിയില്ല അല്‍പ്പ പ്രാണിയാം

കുത്തി കുറിപ്പോന്‍ പ്രമാണിയല്ല

കവിയുരു കാരനാം കപിയുടെ

പിന്‍ തുടര്‍ച്ചക്കാരനായി

കവിത തന്‍ പിന്നാം പുറം തോറു-

-മലയുന്നു കവിതയവളുടെ

കണ്‍ കോണിന്‍ നോട്ടമെല്‍ക്കാന്‍

ഒറ്റയാനായി കാവ്യ ദേവതതന്‍

ഉപാസകനായിമരുവുന്നു

മനോജ്യമായിതുടരട്ടെയി ധരിത്രിയില്‍

Comments

viswamaryad said…
പിന്നാംപുറം തോറുമലയുന്നു
കവിതയവളുടെ കണ്‍കോണിന്‍ നോട്ടമെല്‍ക്കാന്‍ ...nice
ajith said…
അതേയതേ!!
യാത്ര തുടരട്ടെ ഈ ധരിത്രിയില്‍, അക്ഷരത്തെറ്റുകള്‍ സാരമില്ല, ക്ഷമിക്കാവുന്നതേയുള്ളു. ഈ ശ്രമങ്ങള്‍ക്ക് അഭിനന്ദനമറിയിക്കാതെയിരിക്കുന്നതെങ്ങിനെ? പഠിച്ചതും വളര്‍ന്നതുമൊക്കെ മറുനാട്ടിലെങ്കിലും ഇത്രയും ബന്ധം അമ്മമലയാളത്തോട്...അതിന് ഒരു സല്യൂട്ട്.
അതെ.. തുടരട്ടെ ഈ യാത്ര....വൃത്തമില്ലെങ്കിലും വായിയ്ക്കുന്നവര്‍ക്ക് വൃത്തിയുള്ളതായി തോന്നുന്നുണ്ട് .... കവിയൂരുകാരനാം കപിയുടെ പിന്തുടര്‍ച്ചക്കാരനായി കവിതകള്‍ തേടിയലയുന്ന കലാകാരന്.... സ്നേഹാശംസകള്‍ .... നന്നായിട്ടുണ്ട് കവിയൂരേട്ടാ...
SHANAVAS said…
കവിയൂര്‍ജീ, താങ്കളുടെ ഭാഷാ സ്നേഹം അതുല്യം ആണ്. തുടരുക ഈ സപര്യ. എല്ലാ ഭാവുകങ്ങളും

Popular posts from this blog

കുട്ടി കവിതകൾ

“ സുപ്രഭാതം “

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ