ഇടം കണ്ണു തുടിക്കുന്നുവല്ലോ
ഇടം കണ്ണു തുടിക്കുന്നുവല്ലോ
പല്ലവി
ഇടം കണ്ണു തുടിക്കുന്നുവല്ലോ
ഇങ്കിതമറിയിക്കുവാൻ ആകുമോ
ചരണം 1
ഇനി വരാനുള്ള ദിനങ്ങളിൽ
ഇഷ്ടമുള്ളവനെ കാണുവാനാകുമോ
ഇടതടവില്ലാതെ ഉറക്കമില്ലാതെ
ഇമയെന്തേ ഇടറുന്നുവല്ലോ
പല്ലവി
ഇടം കണ്ണു തുടിക്കുന്നുവല്ലോ
ഇങ്കിതമറിയിക്കുവാൻ ആകുമോ
ചരണം 2
ഇതളറ്റ മോഹത്തിൻ നോവോ
ഇങ്ങുവരുമോ നീ ഇനിയും പ്രിയനേ
ഇരുളടഞ്ഞ വഴികളിൽ പോലും
ഇണചേർന്ന ദീപമായ് മാറുമോ
പല്ലവി
ഇടം കണ്ണു തുടിക്കുന്നുവല്ലോ
ഇങ്കിതമറിയിക്കുവാൻ ആകുമോ
ചരണം 3
ഇമ്പമേറും സന്ദേശവുമായി
ഇനിമേൽ നാം ഒന്നിച്ചു ചേരുമോ
ഇളംകാറ്റിൽ ഈറനാം രാവിൽ
ഇടറാത്ത സ്‌നേഹമായ് പെയ്യുമോ
പല്ലവി
ഇടം കണ്ണു തുടിക്കുന്നുവല്ലോ
ഇങ്കിതമറിയിക്കുവാൻ ആകുമോ
ചരണം 4
ഇനിയൊരു വേള നാം കണ്ടുമുട്ടിയാൽ
ഇടനെഞ്ചിൽ നിത്യമായ് വാഴുമോ
ഇനിയെന്നും നമ്മൾ കൈകോർത്തു നിന്നാൽ
ഇഹലോകമൊരു സ്വർഗ്ഗമാകുമോ
ജീ ആർ കവിയൂർ
20 08 2026
(തിരുവല്ല, കവിയൂർ)
Comments