പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ

പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ
പല്ലവി

പൊട്ടിയൊരു പാഴ്മുളം തണ്ട് ഞാൻ,
പാടിയ രാഗം പൊലിഞ്ഞു പോയല്ലോ.
ഓർമ്മച്ചെപ്പിലിന്നും,
പതിഞ്ഞ നിഴലുകൾ മായുന്നില്ല.

അനുപല്ലവി

പറയാതെ പോയൊരു വാക്കിൻ ചൂടിൽ,
പകലും പാതിരാവായി മാറി.
പിരിയാൻ വിധിച്ചൊരു യാത്രയുടെ,
പാദമുദ്രകൾ മാഞ്ഞതില്ല.

ചരണം 1

പെയ്തൊഴിഞ്ഞ മധുരനോവിൻ മഴത്തുള്ളിയിൽ,
പൊലിയാതെ കാത്തൊരു സ്വപ്നം.
പറന്നുപോയ പക്ഷിച്ചിറകിൽ,
പതിയാതെ വീണൊരു ഗാനം.

പുണർന്ന നിമിഷങ്ങൾ ദൂരെയായി,
പുകയായ് കാറ്റിൽ കലർന്നപ്പോൾ,
പിടയുന്ന ഹൃദയം തേടുന്നത്,
പിരിയാത്ത സ്നേഹസ്പർശം.

ചരണം 2

പുഴയുടെ തീരത്തെ മണൽപ്പാടിൽ,
പതിഞ്ഞ പേരുകൾ മാഞ്ഞുപോയി.
പൂക്കാത്ത കാലം കടന്നുവന്നും,
പരിമളം മാത്രം മാഞ്ഞില്ലല്ലോ.

പറയാനാവാത്ത പ്രാർത്ഥനകൾ,
പകലിന്റെ വെളിച്ചം തേടുന്നു.
പൊട്ടിയൊരു പാഴ്മുളം തണ്ടിലും,
പുതിയൊരു സംഗീതം ഉറങ്ങുന്നു.


ജീ ആർ കവിയൂർ 
04 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം