നിലാവിൻ്റെ നീല സംഗീതം

നിലാവിൻ്റെ നീല സംഗീതം
നീ അറിയാതെ എൻ്റെ നിഴലായി
നിലാവിൻ്റെ നീല സംഗീതമായി
നിശയുടെ കലകളിൽ കുളിരായി
നാളെയുടെ മീട്ടും ശ്രുതിയായി

നീ പറയാതെ എൻ മൗനമായി
നെഞ്ചിൻ താളത്തിൽ സ്പന്ദനമായി
നിഴലൊഴിയും അവസാന സന്ധ്യയിൽ
നിത്യപ്രകാശം ചൊരിയുന്ന ദീപമായി

കാലം കൊഴിഞ്ഞാലും മാഞ്ഞിടാത്ത
കണ്ണീരിലൂറും ഓർമ്മയായി
കണ്ണടയുന്ന അവസാന ശ്വാസത്തിൽ
കൈവിടാതൊരു പ്രാർത്ഥനയായി

മണ്ണിലുറങ്ങും ഈ ദേഹത്തിനപ്പുറം
മാറാത്ത ആത്മസ്മൃതിയായി
മരണത്തിൻ വാതിൽ കടന്നീടുമ്പോഴും
മറുകരയിൽ കാത്തുനിൽക്കുന്നവളായി

ജന്മങ്ങൾ ഏറെയായ് മാറിയാലും
ജപമാലയിലെ മന്ത്രമായി
അനന്തകാലത്തിൻ നിശ്ശബ്ദത്തിൽ
അമരപ്രണയത്തിൻ നാദമായി.

ജീ ആർ കവിയൂർ 
05 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം