വിരഹ വിപഞ്ചിക
വിരഹ വിപഞ്ചിക
വെറുതെ മൂളുന്ന വിപഞ്ചികേ വിരഹത്തിൻ
വിങ്ങുന്ന സംഗീതം പൊഴിക്കുന്നതെന്തിന്?
വിജനമാം വഴികളിൽ നിഴലുകൾ മായുമ്പോൾ
വിതുമ്പുന്ന കാറ്റിൽ നീ തനിയെ നിൽക്കുന്നതെന്തിന്?
വിണ്ണിലെ താരങ്ങൾ കണ്ണടയ്ക്കും വേളയിൽ
വിഷാദത്തിൻ തടവറയിൽ വേവുന്ന മൗനമായി
വഴിയറിയാതെൻ വാടിയ സ്വപ്നങ്ങൾ
വന്യമാം സ്മൃതികളിൽ വീണു പതറുന്നു
വിജനമാം ശ്മശാന ഭൂമിയിൽ വിഷാദം വിഴുങ്ങിയ സന്ധ്യയായി
വഴിതെറ്റിപ്പോയ പ്രതീക്ഷകൾ വഴിയിൽ വീണുപോയി
വാർദ്ധക്യത്തിൻ ഏകാന്തതയിൽ വന്യമായ ചിന്തകൾ ഓടിയെത്തി
വളഞ്ഞുപോയ കാലടികൾ വിറച്ചുവിറച്ചു നിന്നു
വിധിയുമായുള്ള യുദ്ധത്തിൽ വിജയം കാണാത്ത മനസ്സോടെ
വഴികാട്ടിയായ വെളിച്ചമില്ലാതെ ഇരുളിന്റെ മടിയിലായി
വലയം ചെയ്ത വേർപാടിന്റെ വേദനകൾ വമിക്കുന്ന മൗനമായി
വരുംദിനം നമ്മെയുണർത്തുമെന്നൊരു ശുഭപ്രതീക്ഷ താലോലിക്കാം!
ജീ ആർ കവിയൂർ
03 08 2026
( തിരുവല്ല, കവിയൂർ)
Comments