പൗർണമി രാവിലായി ( ലളിത ഗാനം)

പൗർണമി രാവിലായി
 ( ലളിത ഗാനം)
പൗർണമി രാവിലായി...
പഴയൊരു ഓർമ്മകൾ എന്നിൽ
പുതുവസന്തം തീർത്തു,
പ്രിയനേ നീ അറിയുന്നുവോ?

പ്രണയാധരങ്ങളിൽ
പ്രണയാതുരമാമീ ഗാനം,
പൂവിടും പോലെൻ മനം
താനെയൊന്നിടറുന്നുവോ?

നിഴലുപോൽ കൂടെയുണ്ടായിട്ടും
അകലയാണോ നീ സഖേ?
മൗനത്തിൻ തീരങ്ങളിൽ
വീണ്ടും നാം തനിച്ചായോ?

എൻ നെഞ്ചിൽ പെയ്യുന്നൊരീ
അനുരാഗമഴ നീ അറിയാതെ,
കാത്തിരിപ്പൂ ഞാൻ വീണ്ടും
നിൻ പ്രിയ പദസ്വനത്തിനായി...

ജീ ആർ കവിയൂർ 
04 08 2026
( തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

ശിവാനന്ദ ലഹരി - (സമ്പാദന സംയോജനം ) - 2

പ്രഭാത കിരണം