ഗുരുവായൂരപ്പന്റെ ഉത്സവം

ഗുരുവായൂരപ്പന്റെ ഉത്സവം
ഉത്സവമായാൽ ഗുരുവായൂരും,
ഭൂലോക വൃന്ദാവനമായി മാറും.
അമ്പലത്തിൻ ചുറ്റിലും അരങ്ങുകൾ ഉണരും,
കലാകാരന്മാർ ഒന്നായി അവിടെ നിറയും.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണാ സാഗര ആപൽ ബാന്ധവ

നാട്ടുകാരെല്ലാം ഒത്തുചേർന്നു വരും,
സദ്യയ്ക്കുള്ള വട്ടങ്ങൾ ഒരുക്കി വെക്കും.
അമ്പാടിയിലെ ഗോപികമാരും,
യശോദയമ്മയും കൂടെപ്പോരും.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണാ സാഗര ആപൽ ബാന്ധവ

"കണ്ണാ കണ്ണാ" എന്ന വിളിമുഴങ്ങും,
ഗുരുവായൂരമ്പലം ഭക്തിയാൽ നിറയും.
മഞ്ഞപ്പട്ടുടുത്തൊരു രാധ വരും,
ആരും കാണാതെ പൊന്നുമൂടും.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണാ സാഗര ആപൽ ബാന്ധവ

ഐരാവതമേറിയ ഉണ്ണിക്കണ്ണൻ,
ഭൂലോക ദേവേന്ദ്രനായ് എഴുന്നള്ളും.
മമ്മിയൂരപ്പന്റെ ഭൂതഗണങ്ങൾ,
ആരവത്തോടെ കൂടെക്കൂടും.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണാ സാഗര ആപൽ ബാന്ധവ

ഭൂമിയിൽ നമ്മൾ ജനിച്ചതാണെങ്കിൽ,
മരണത്തിനു മുൻപൊരു വട്ടമെങ്കിലും,
ഗുരുവായിരപ്പന്റെ ഉത്സവവും കണ്ട്,
ആ തിരുനടയിൽ വണങ്ങി നിൽക്കണം.

ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
കരുണാ സാഗര ആപൽ ബാന്ധവ

പിന്നെ മരിച്ചാലും വിരോധമില്ല,
കണ്ണന്റെ പുണ്യം കൂടെയുണ്ടല്ലോ.
ഗുരുവായൂരപ്പന്റെ ചാരെ ചേരാൻ,
ഇതിലും വലിയൊരു ഭാഗ്യമില്ല.

ജീ ആർ കവിയൂർ 
18 07 2026
(തിരുവല്ല, കവിയൂർ)

Comments

Popular posts from this blog

കുറും കവിതകള്‍ 645

പ്രഭാത കിരണം

“ സുപ്രഭാതം “