യുഗപുരുഷാ സത്യാനന്ദ സ്മരണാഞ്ജലി
യുഗപുരുഷാ സത്യാനന്ദ സ്മരണാഞ്ജലി
യുഗപുരുഷാ സത്യാനന്ദ സ്മരണാഞ്ജലി
ചെങ്കോട്ടുകോണത്തിൻ പുണ്യഭൂമിയിൽ
സത്യപ്രകാശം ചൊരിഞ്ഞ ഗുരോ
ശ്രീരാമദാസ ഹൃദയങ്ങളിൽ വാഴും
സത്യാനന്ദ സരസ്വതി മഹാമുനേ
നീലകണ്ഠ ഗുരുപാദ ശിഷ്യനായ്
ധർമ്മത്തിൻ പാതയിൽ നീ നടന്നു
ലോകത്തിൻ നന്മയ്ക്കായ് ജന്മമേകി
ത്യാഗത്തിൻ മാതൃകയായി നിന്നു
നാലായിരത്തിലുമേറെ താളുകളിൽ
പാദപൂജ തൻ അമൃതം നിറച്ചു
അറിവിൻ മഹാസാഗരം തീർത്തു നീ
ഭക്തർ തൻ മാനസം ധന്യമാക്കി
വസുധൈവ കുടുംബകം എന്ന മന്ത്രം
വിശ്വത്തിൽ മുഴുവൻ മുഴക്കി നീയേ
രാമനാമം സദാ ചുണ്ടിൽ ജപിച്ചുകൊണ്ട്
ശ്രീരാമദാസ മിഷൻ വളർത്തി
സത്യവും ധർമ്മവും കാത്തുരക്ഷിക്കുവാൻ
കർമ്മധീരനായി മുന്നിൽ നിന്നു
ആശ്രയമറ്റവർക്കേകിയ ആശ്വാസം
ആനന്ദമായി അലിഞ്ഞുചേർന്നു
ജ്യോതിർക്ഷേത്രത്തിൻ്റെ തിരുനടയിൽ
മഹാസമാധിയായ് ഇന്നും ചൈതന്യമായി വിളങ്ങുന്നു
കവിയൂരിൽ നിന്നും ജീ ആർ തൻ ഭക്തികളാൽ
ആയിരം ആത്മ പ്രണാമം.
ജീ ആർ കവിയൂർ
07/07/2026
(തിരുവല്ല, കവിയൂർ)

Comments
വസുധൈവ കുടുംബകം എന്ന മന്ത്രം വിശ്വത്തിൽ മുഴുവൻ മുഴക്കി നീയേ..." ഭാരതീയ സംസ്കൃതിയുടെയും ശ്രീരാമദാസ മിഷന്റെയും ആത്മാവ് തൊട്ടറിഞ്ഞ വരികൾ. സദ്ഗുരുവിന്റെ ത്യാഗവും കർമ്മധീരതയും