കുറും കവിതകൾ 805

മിഴിപ്പൂവിനു വിസ്മയം
കടലിന്റെ തിരകൾക്കു
പ്രണയമൗനം  ....!!

സന്ധ്യയുടെ നിഴൽനാടകം
വിശപ്പ് മരുകപ്പലേറി 
ജീവിതമെന്ന പ്രഹേളിക ..!!

ഒറ്റക്കിരുന്ന  വിരഹം
ഇരിക്കും കൊമ്പാറിയാതെ
പാടി പ്രണയരാഗം ..!!

നോവിന്റെ  ഓരത്ത് . 
തുന്നിക്കൂട്ടുന്നു മോഹം   ...
വഴിയളപ്പിന് മെതിയടികൾ ..!!

സന്ധ്യാ ചക്രവാളം  സാക്ഷി
മോഹങ്ങൾ പുകതുപ്പുന്നു 
പ്രവാസ  ദുരിതങ്ങളേറുന്നു  ..!!

ജീവിതം തീർക്കുന്ന
തണലുകളോ  കളിവീടുകൾ
ഒന്നുമറിയാത്ത ബാല്യം ..!!

വേനലിൻ ദളം കരിഞ്ഞു
പട്ടുവീണു പാറപ്പുറത്ത് 
നോവിൻ ചെമ്പരത്തി ..!!

മേടമാസമെന്നറിയാതെ 
പൂവിട്ടു കൊന്നയും  .
വിരഹ  പാട്ടുമായി  മഞ്ഞക്കിളി ..!!

ഇരുളും  വെളിച്ചവുമറിയതെ 
കാറ്റിന്റെ  കരവലയത്തിൽ
മോഹങ്ങളില്ലാതെ അപ്പൂപ്പൻതാടി ..!!

പഴമയുടെ പേരുമകൾ
ചീവീടുകൾ പാടിത്തിമിർത്തു
അന്യമാവുന്ന തറവാട് ..!! 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “