കാപട്യങ്ങളെയോർത്തു.....
ഏകാന്ത രാവിൻ ദുഃഖമറിഞ്ഞു
ഏങ്ങലടിച്ചു തേങ്ങി മുരളിക വീണ്ടും
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ ദൈന്യത
കവിളിലൂടെ ഒഴുകി മനസ്സിലെ ലവണക്കം
ഒന്നുമറിയാതെ നിലാവ് ഒളിച്ചുകളിച്ചു
ഒഴുകിയകലും മേഘകീറിനിടയിലായി .
രാക്കുയിൽ പാടി നടന്നു ഇലപൊഴിഞ്ഞ ശിഖരങ്ങളിൽ
രതിയറിയാത്ത പുഴയൊഴുകിയകന്നു രണവേഗം
എല്ലാമറിഞ്ഞു അലറി ചിരിച്ചലഞ്ഞടുത്തു
കരയെ പുൽകിയകന്നു കടൽ നിത്യവും
അറിഞ്ഞു മെല്ലെ നെടുവീർപ്പിട്ടു കിടന്നു
അറിയാ ലോകത്തിന്റെ കാപട്യങ്ങളെയോർത്തു ഞാനും
ഏങ്ങലടിച്ചു തേങ്ങി മുരളിക വീണ്ടും
കഴിഞ്ഞു കൊഴിഞ്ഞ ദിനങ്ങളുടെ ദൈന്യത
കവിളിലൂടെ ഒഴുകി മനസ്സിലെ ലവണക്കം
ഒന്നുമറിയാതെ നിലാവ് ഒളിച്ചുകളിച്ചു
ഒഴുകിയകലും മേഘകീറിനിടയിലായി .
രാക്കുയിൽ പാടി നടന്നു ഇലപൊഴിഞ്ഞ ശിഖരങ്ങളിൽ
രതിയറിയാത്ത പുഴയൊഴുകിയകന്നു രണവേഗം
എല്ലാമറിഞ്ഞു അലറി ചിരിച്ചലഞ്ഞടുത്തു
കരയെ പുൽകിയകന്നു കടൽ നിത്യവും
അറിഞ്ഞു മെല്ലെ നെടുവീർപ്പിട്ടു കിടന്നു
അറിയാ ലോകത്തിന്റെ കാപട്യങ്ങളെയോർത്തു ഞാനും
ജീ ആർ കവിയൂർ
26 .02 .2020
26 .02 .2020
Comments