പ്രഭാപൂരം



നിശീഥിനിയുടെ വീഥികളിൽ
നിലാവ് വീണു മൗനമുറങ്ങുംനേരം
മിഴിയിണ നിറച്ചു കാത്തിരിപ്പിന്റെ
മൊഴികളറിഞ്ഞു   അക്ഷരങ്ങൾ പെയ്യ്തു
മനസ്സിന്റെ  മച്ചകവാതിലിലായി
മധുരം  വഴിയും പുല്ലാംകുഴലിന് നോവ്
വിരഹമേ നീ എന്തെ ഇങ്ങനെ ഒളിച്ചു  കളിക്കുന്നതും
വാചാലമാക്കും നോവ് തീർക്കുന്നു
ശാരീകേ നീയും മൂടുപടത്തിനുള്ളിയിൽ
മുഖമറച്ചു  രക്ഷപെടുന്നുവോ എന്തെ
ശരപ്പൊലി വിതറുന്നു ഒപ്പം മഞ്ഞണിഞ്ഞു കൊന്നയും
ഓർമ്മകൾ പെയ്യ്തിറങ്ങിയ മേട വിഷു സന്ധ്യ 
സാമീപ്യ  സുഖം പകരുന്ന ആനന്ദ ലഭ്യതി 
വന്നണയും  മൗനം മുടച്ചു  മുകിൽ  മാലകൾ 
നനവറിയിക്കുമ്പോൾ  നീയെന്നരികിൽ 
മെല്ലെ പ്രഭാപൂരമായി ഉഷസായിയണയുന്നുവോ ..!!

ജീ ആർ കവിയൂർ
5 .3 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “