എൻ്റെ പുലമ്പലുകൾ - 79

എൻ്റെ  പുലമ്പലുകൾ - 79

ഹൃദയമിടിപ്പ് കൂടുന്നു ഉള്ളിലാകെ ഭീതി നിറഞ്ഞു
മേഘങ്ങളിൽ മിന്നൽ പറന്നു വിറയാർന്നു  മനം ...
തുള്ളിയിട്ടു ഒഴുകി ഇറങ്ങി കണ്ണുകളിൽ നിന്നും
തുടർന്ന് ഭയം അരിച്ചിറങ്ങി ഞാനറിയാതെയങ്
പറന്നടുത്തു കരിയിലകൾ കിരുകിരാരവവുമായി

നീ എൻ ചില്ലകളിൽ തൊട്ടപ്പോളവ പൂത്തുലഞ്ഞു
ഞാറിയാതെ മിടിച്ചു നെഞ്ചകം നീയറിഞ്ഞില്ലല്ലോ
നീ കണ്ട മനം ഞാനാരെ കാണിക്കും, ആരും വിശ്വസിക്കില്ലല്ലോ
അല്ലയോ നിലാവേ നിന്റെ പ്രഭയാൽ പൊള്ളുന്നു എൻ ശരീരമാകെ
മിന്നൽപ്പിണരിനോടോപ്പം വന്ന ഐടി എന്നെ നടക്കുന്നുവല്ലോ

കണ്ണിലൂടെ ഒഴുകിയ കണ്ണുനീർ എന്നെ ആകെ
ഭയചിത്തനാക്കി വിരഹത്തിൻ കൊടുമുടിയേറ്റുന്നു
എവിടെ നീ എവിടെയൊളിച്ചു ഇപ്പോഴും തേടുന്നു
ഒരുവേള നീ ആരും കാണാതെ എന്റെ ഉള്ളിലാണോ
എന്തെ വന്നെന്റെ വസന്തമായി മാറുന്നില്ല  പൂവിട്ടു കായ്ക്കുന്നില്ല ...!!

ജീ ആർ കവിയൂർ
6.3 .2020  

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “