എന്റെ പുലമ്പലുകൾ - 80

എന്റെ പുലമ്പലുകൾ - 80

തമ്മിൽ കണ്ടു പിരിഞ്ഞിട്ടു നിമിഷങ്ങളേയുള്ളു
അതുമതി ഇനിയേതു ഇരുണ്ടമുറിയിൽ അടച്ചാലും
ഓർമ്മകളായി സല്ലപിച്ചു കഴിയാമിനി ശേഷ ജീവിതം
സന്തോഷങ്ങളെക്കുറിച്ചു ചിന്തിച്ചിരുന്നെകാന്ത ദുഖങ്ങളിൽ 
ഇപ്പോഴിതാ  കണ്ണുനീരും ഞാനറിയാതെ പുഞ്ചിരിച്ചു തുടങ്ങിയല്ലോ ....!!

എന്തെ എന്നറിയില്ല ഇങ്ങനെയൊക്കെ
പണ്ട് നിന്റെ നാമം കേൾക്കുമ്പോഴേ
ചുണ്ടുകളിൽ വിടരുമായിരുന്നു പുഞ്ചിരി
എന്നാലിപ്പോഴോ എന്റെ കണ്ണുനീർ പോലും
എന്നെ കളിയാക്കി ചിരിക്കുന്നുവല്ലോ ....!!

ഞാനെന്റെ ഏകാന്തകളോട് സല്ലപിക്കുന്നു
മൗനമൊക്കെ എന്തെ ഇത്ര വാചാലമാകുന്നു
എന്തെന്ന് അറിയില്ല നീ ഇല്ലാതെ തന്നെ ഞാൻ
നിന്നോട് പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു ,,,,,,!!

നിന്റെ സ്നേഹപ്രകടനങ്ങളെ വെറും പാഴ്വാക്കായിരുന്നോ
സാരമില്ല അതങ്ങിനെതന്നെ ആവട്ടെ ഇപ്പോഴെങ്കിലും 
ഞാനേറെ സന്തോഷവാനായിരുന്നു , ഇല്ല ആപൽപ്പം
ദുഃഖത്തിൽ തന്നെ  കഴിഞ്ഞു കൊള്ളട്ടെ ശേഷ കാലം ...!!


ജീ ആർ കവിയൂർ
9.3 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “