കുറും കവിതകൾ 806 (കൊറോണ കാലം)

കുറും കവിതകൾ 806  (കൊറോണ കാലം)


ഭയന്ന മനുഷ്യന്റെ
വേവലാതികളില്ലാതെ
കിളികൾ പാടി കളകാഞ്ചി..!! 

----------------------------------------------
വയലേലകളിൽ കാറ്റ്
പച്ചപുല്ലിനായി പശി.
കെട്ടഴിയാത്തുമ്പിൽ  മനുഷ്യൻ    !! 

---------------------------------------------------
അതിരുകൾ ഇല്ലാത്ത
നിലാവിനൊപ്പം പറവകൾ .
വീട്ടുതടങ്കലിൽ മനുഷ്യൻ ,,!!
---------------------------------------------------

അടഞ്ഞവാതിലുകൾക്കുമുന്നിൽ
എരിവിന്റെ മുകുളങ്ങൾ
കാവലായി വിലവിരപ്പട്ടിക ..!!

-------------------------------------------------

ശാന്തമായ സന്ധ്യ
നിർഭയരായി പക്ഷികൾ .
അകലം പാലിക്കും ഇരുകാലി..!!

------------------------------------------------------
അഴികൾക്കു പിന്നില്ലേ
അലകളാർന്ന  മനസ്സുകൾ
അകലാൻ വിധിക്കപ്പെട്ട ജീവിതം ..!!

------------------------------------------------------------

അടഞ്ഞ വാതിലുകൾ
അലകടലാർന്ന മനം .
ഭക്തിയുടെ ലഹരി ..!!

--------------------------------------------------------
ദിവസങ്ങളുടെ വിലക്കില്ലാതെ
മധുരം തേടി ജീവികൾ.
മൗനം  വീട്ടിനുള്ളിൽ  തളംകെട്ടി ..!!
---------------------------
ചിറകരിഞ്ഞ ബാല്യം
തടവറയിൽ വേവുന്നു
ഇനിയെത്ര നാളിങ്ങനെ ..!!
-----------------------------------------------------
തിരികെവന്നൊരു ദിനങ്ങൾ
ഒത്തുകുടലിന്റെ സന്തോഷം .
എത്രനാളിങ്ങനെ  അടഞ്ഞ വാതിലിൽ  ..!!
------------------------------------------------------------------
ശാന്തമായ സന്ധ്യകൾ
ദേശാടന ഗമനം കാത്തു
പ്രതീക്ഷകളുടെ ദിനങ്ങൾ ..!!

ജീ ആർ കവിയൂർ 
30 .03 .2020 

Comments

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “