അവൾക്കില്ല മോചനം ..!!
സീതത്താലേ ചാലുകീറിയിടത്തുനിന്നും ലക്ഷ്മണ രേഖതാണ്ടിയവൾ പുഷ്പക വിമാനമേറി ഭർത്തു ഹൃദവത്തിനു നോവുപകർത്തി അന്യന്റെ കുലം മുടിച്ചു അഗ്നിക്കിരയാക്കാൻ കരണഭൂതയായ് ശംശാപു വൃക്ഷ ചുവട്ടിൽ കണ്ണുനീർ മഴപെയ്യിച്ചു കഴിയേണ്ടി വന്നവൾ പിൽക്കാലത്തു അഗ്നിസാക്ഷിയാവേണ്ടിവന്നൊരു ജനാപവാദത്തിനിരയാവേണ്ടി വന്നവൾ ഇന്നവൾക്കു മോചനത്തിനായ് കണ്‌ഠക്ഷോപം നടത്തി തുപ്പൽ മഴ പൊഴിയിച്ചു ക്ഷീണിക്കുന്നു അവൾക്കായി അയനം തീർക്കാൻ ക്ലേശിക്കുന്നവരെ അറിക ഇനിയും സമയം ഉണ്ട് ഏറെ പാഴാക്കാൻ ജന്മജന്മാന്തരങ്ങൾ കഴിയുകിലും അവൾക്കില്ല മോചനം ..!!