Posts

Showing posts from January, 2015

ദൂരെ ദൂരെ....!!

Image
കണ്ണുനീർ കയങ്ങളിൽ മുങ്ങി താഴുമി കാളകൂടമോ തനി അമൃതോയീ ജീവിത കടലിൻ മറുകര എത്താൻ തുഴയുന്ന കാലത്തിൻ കുത്തോഴുക്കിൽ കലങ്ങി കറുത്തു വെളുക്കുന്നു നിത്യം വന്നകലുന്നു കാട്ടര മുള്ളുകളും കനകം നിറഞ്ഞതോ കമനിയമാം പാതയോ കഷ്ടകാലമോ കയറാൻ തുടങ്ങുമ്പോൾ വഴുതി അകലുന്നുവോ കവിതയെ നീയുമിനിയുമെന്നിൽ നിന്നും ദൂരെ ദൂരെ....!!

വൃഥാ ...!!

Image
വൃഥാ ...!! പറയുവാനേറെയുണ്ടാകിലും കേള്‍ക്കുവാനില്ലലോട്ടു കാതുകള്‍ രസനയിറങ്ങളില്‍ വേവതു പുണ്ട് ഉപ്പിന്‍ഷാരം മാത്രമിറക്കുന്നു മധുരമെന്ത്യെന്നറിയും മുന്‍പ് മാത്രാവ ബോധം മറയുന്നുവോ മതിയന്നില്ല തിളക്കങ്ങളേറുമി പഞ്ചഭൂത കുപ്പായത്തിനുള്ളില്‍ സഞ്ചിതമാം മോഹക്കതിരിന്‍ പ്രഭയാല്‍ ഇരുലകറ്റാന്‍ കഴിയാതെ വന്നണയുന്നു കൂരിരുളിന്‍ ഞടുക്കങ്ങള്‍ പേരറിയാത്ത എന്തോ പേരച്ചമായിമാറുന്നുവോ കണ്ണിമക്കുവാനാകാതെ കണ്ണടച്ചു തുറക്കുമ്പോഴേക്കും അകലുന്നു ശ്വാസ നിശ്വസധാരയിതു എന്താണ് എങ്ങിനെയിതിയക്കെയെന്നു പറഞ്ഞു തീരുവാനാവുകന്നറിയില്ല ?!! ചാരത്തു അണയും ദുഖത്തിന്‍ ചാകരയെന്നു കരുതുമാറു തിരകളോന്നിനു പിറകെയൊന്നായിനു പിറകെ ഒന്നായി വന്നടിക്കുന്നു തോഷമായി ഉള്ളതിനെയറിയാതെ തേടിയകലുന്നു  ഞാന്‍ വൃഥാ ...!!

പ്രണയ വനികയില്‍

Image
നീ ഏതോ വിഷാദവനികയിലായി ജീവത യാനങ്ങളിലേറി  സഞ്ചരിക്കുകയായി കണ്ണിണകളറിയാതെ ഇടയുകയായി പാല്‍ പുഞ്ചിരി നിലാവു പടര്‍ത്തുകയായി നിന്‍ സുഗന്ധ പരാഗ രേണുക്കള്‍ മണം പകരുകയായി ചിത്രശലഭമായി ചിറകുവിടര്‍ത്തി പറന്നുയരുകയായി എന്നിലെ നീയും നിന്നിലെ ഞാനും ഒന്നാകുകയായി ഞാന്‍ അറിയാതെ എന്‍ പ്രണയമുണരുകയായി കരളിന്‍ നൊമ്പരങ്ങള്‍ പടരുകയായി വസന്തത്തിന്‍  കവിതകള്‍ വിരിയുകയായി മനമേതോ വിപഞ്ചികയില്‍  താളം പിടിക്കുകയായി ഹൃദയം തുടിതാളം മുഴക്കുകയായി സ്വപ്ന പഥങ്ങളില്‍ മധുനുകരുകയായി ബാല്യകൗമാര ഓര്‍മ്മകള്‍ കൊഴിയുകയായി ഞാനും നീയുമെന്നെക്കുമകലുകയായി കാലത്തിന്‍ യവനിക താഴുകയായി ഇനിയെതോ പുനര്‍ജ്ജന്മത്തിനു കാതോര്‍ക്കുകയായി 

സ്ത്രീ ധനഹത്യകള്‍ ..

Image
സ്ത്രീ ധനഹത്യകള്‍ .. നൂലറ്റു വേരറ്റു മുറിവിറ്റി മനസ്സിന്റെ ക്രുരത രതിയറിഞ്ഞു പതിയിരുന്ന അര്‍ത്ഥത്തിന്‍ കാമനകളൊക്കെ മറയറ്റു പതിക്കുന്ന ദുഃഖ സത്യങ്ങള്‍ കാഞ്ചന കാമിനികളുടെ വേദനയാരറിവുയീ ഉലകത്തിന്‍ കപടതകളുടെ മറനീക്കി പുലര്‍ത്തുവാനാവാത്ത സാന്ദ്രതയേറിയ ദ്രവങ്ങളുടെ നിറങ്ങള്‍ നിത്യം ഒഴുക്കുന്ന ഉപ്പും മധുരവും പകരുന്നു നീരുകളുടെ വേദനയറിയുന്നുവോ ലോകത്തിന്‍ മുന്നിലിതാ വീണ്ടും വീണ്ടും നടമാടുന്നു നാരിക്കുനേരെ ആക്രമണം ഏറുന്നു ....മാനിഷാദാ .......!!?..

എത്ര അകലെ ആവോ ...!!?..

എത്ര അകലെ ആവോ ...!!?.. സാക്ഷിയായി ഒന്ന് മാത്രമെന്‍ മനസാക്ഷിയായി മാത്രമെന്നറിഞ്ഞു അഗ്നി സാക്ഷിയായി വിരിച്ച ജീവിത സാക്ഷാല്‍കാരത്തിന്‍ പൊരുളിനായി ശയനവും സഹശയനവും കഴിഞ്ഞു നിശയകന്നു പകലോന്‍ വഴിയേറെയകന്നു വിശപ്പിന്‍ നടപ്പ് എറിവരുമ്പോഴും ഓര്‍മ്മകളുടെ കീറമാറാപ്പില്‍ എവിടെയോ തേങ്ങലായി ഒരു കാറ്റുമൂളിയകന്നു വസുന്ധരയുടെ ജന്യമാം അനുരാഗസാന്ത്രമാം കാഴചകള്‍ കണ്ടു ചെടിപ്പെറുന്നു ഞാനെന്ന ഞാനേ തേടി ഉള്ളൊരു യാത്രകള്‍ക്ക് എന്നോണാവോ വിശ്രമങ്ങളിനിയും ശ്രമമേറിയ വഴികള്‍ക്ക് മുടിവില്ലാതെ പൂര്‍വാശ്രമങ്ങളുടെ സന്ധാരാഗളെറ്റി കൊണ്ടിരുന്നു ഇനിയെത്ര ജന്മങ്ങളിയീ പഞ്ചഭൂത കുപ്പായം പേറണമാവോ മോക്ഷമെത്രയകലെയെന്നു ആര്‍ക്കറിയാം ....?!!

ചില്ലകള്‍ തേടി

Image
ചില്ലകള്‍ തേടി ആകാശത്തിന്‍ നീലിമയും പച്ചപ്പാര്‍ന്ന മലകളും മഞ്ഞ മണല്‍ വിരിപ്പും മഞ്ഞണിഞ്ഞ വെള്ളക്കംബളവുമായി താഴ്വാര മൗനവും പേറിയും ഇരുളാര്‍ന്ന രാത്രിയുടെ കരാളന മേല്‍ക്കും മുന്‍പ് ചേക്കേറാന്‍ ചില്ലകള്‍ തേടി പറക്കും പറവയുടെ ഭാഷ വിശപ്പ്‌ മാത്രം ......!!

അമൃതാനന്ദം കാത്തു

Image
അമൃതാനന്ദം കാത്തു ...!! ഒറ്റയ്ക്ക് വെയിലേറെറ്റു അറ്റമില്ലാത്ത വാനത്തിന്‍ നീലിമ കണ്ടു നാളെയുടെ മഞ്ഞിന്‍ തണുപപെറ്റു കാലത്തിന്‍ നേര്‍ക്കാഴ്ച്ചകണ്ട് കയിപ്പും മധുരവുമുണ്ടും ഓര്‍മ്മകളുടെ നോവേറ്റ് നിശ്വാസ വിശ്വാസങ്ങളാര്‍ന്നു ദേശാടന പറവകളുടെ കഥ കേട്ടു കര്‍മ്മ ധര്‍മ്മകളുടെ ചിന്തനങ്ങളുടെ അമൃതാനന്ദം പകരും പ്രത്യാശയുടെ പുതു വെളിച്ചം കാത്തു ഉറങ്ങി ഉണരുന്നു മൗനം പേറി താഴ് വേരില്‍ നിലകൊണ്ടു വിരഹത്തിന്‍ നിഴല്‍ പൊഴിച്ച് മരുവുന്നു വീണ്ടും വീണ്ടും ......... ================================================================= ഇന്നലെ കാലത്ത് എന്റെ മൊബൈലില്‍ എടുത്ത ചിത്രം ,സ്ഥലം, സബേല, മാധേപുര , ബീഹാര്‍

നിഴല്‍

Image
നിഴല്‍ ചീന്തിയ ജീവിത പുസ്തക താളുകള്‍ ഒടുക്കം നടുക്കം ഞടുക്കം തിടുക്കം നേരിയ ചലനങ്ങളോപ്പിയെടുത്ത് പ്രകൃതിയോടോപ്പം മല്ലിട്ടു മുന്നേറുന്നു അവനിലെ കലാകാരനെന്നും പറയാതെ പറയുന്നു ജീവിത പാതയോരങ്ങളില്‍ മഞ്ഞിന്‍ കരങ്ങളാല്‍ തൊട്ടറിഞ്ഞു ചെറു വേദനകളുടെ ചോര തുടിപ്പുകള്‍ മെല്ലെ വിശപ്പിന്റെ നടവോടിഞ്ഞു ചിതറുമ്പോള്‍ കര്‍ണ്ണികാരങ്ങളുടെ കൊഴിഞ്ഞ ചില്ലകളില്‍ ചേക്കേറുന്നു കിനാക്കലോരായിരം സ്വയിര വിഹാരങ്ങള്‍ സ്വപ്നാടനത്തിന്‍ നടുവില്‍ ഒടുങ്ങുന്നു അറിയാതെ നിഴലുകള്‍ വീണ്ടും വീണ്ടും.............

കനവിന്‍ കനല്‍ യാത്ര

കനവിന്‍ കനല്‍ യാത്ര സ്വപ്നങ്ങൾക്കു വിശപ്പിന്റെ മണം വിയര്‍പ്പിന്റെ നനവില്‍ ഉറക്കം ഭാരമില്ലായിമ്മയുടെ ലോകം നടപ്പിന്‍ ചുവടുകള്‍ക്കു ബലകുറവും ദാഹത്തിന്‍ നാവുകള്‍ക്ക് വരള്‍ച്ചയും ഇടുപ്പിന്‍ താങ്ങായി കൈകള്‍ക്ക്  വേദനയും മുട്ടുകള്‍ക്ക് കാലത്തിന്‍ പഴക്കം വഴിമുട്ടി നില്‍ക്കുന്ന കാലം മഞ്ഞിന്‍ കണങ്ങള്‍ പെയ്യ്തു തോര്‍ന്നു അറിവിന്റെ ലോകത്തിനു വെളിച്ചത്തിന്‍ നാവു തളരാതെ മുന്നേറുന്നു ദിനങ്ങളുടെ കണ്‍ കാഴ്ച്ചകളിലുടെ ഒടുങ്ങാത്ത ഒതുങ്ങാത്ത മോഹത്തിന്‍ കുന്നേറ്റങ്ങള്‍ ഇറക്കത്തില്‍ കിതപ്പില്‍ ഓര്‍മ്മകള്‍ മങ്ങുന്നു വീണ്ടും ഉറക്കത്തിന്‍ ഗര്‍ഭം പേറി രാത്രി പകലിനു ജന്മം നല്‍കി .............

ആവോ..!!

Image
അറിയുന്നുവോ ആവോ നീയും അണയാന്‍ കൊതിക്കുന്ന മനം ... നീഹാര ആഹാരങ്ങള്‍ക്കായി ബീഹാരത്തില്‍..കേരളമേ .... ബഹുദൂരം നിന്‍ കര്‍ണികാരങ്ങള്‍ മൂളും മാലേയം പൊഴിക്കുവാന്‍ മനം തുടിക്കുന്നു മലയാളമേ ...........!!