പ്രണയക്കുരുക്കുകള്‍
പ്രണയക്കുരുക്കുകള്‍
വാക്കിന്‍ കുരുക്കല്ലോ
നോക്കിന്‍ പരപ്പല്ലോ
പരത്തി പറയാതെ പറയട്ടെ
പ്രണയിക്കപ്പെടല്ലേ !!!
അക്ഷരങ്ങളെ ചേര്‍ത്തു
സങ്കല്പലോകത്തു തീര്‍ക്കുമൊരു
പ്രണയത്തെ അപ്പൂപ്പന്‍ താടിയില്‍
കെട്ടി പറപ്പിക്കുകില്‍ ...............??!!!
എഴുതാത്ത മൂളാത്ത വരികളില്‍
എപ്പോഴും നിന്നെ കുറിച്ച് മാത്രമായി
എന്നിലൊടുങ്ങാത്ത ചിന്തകള്‍
എവിടെ പോയി ഒളിച്ചിരിക്കുന്നു
നിറങ്ങളെറെ ചാലിച്ച്
കനവിലുള്ളതൊക്കെ
നിനവിലാക്കവേ നിന്‍
മുഖമെന്തേ തെളിയാതെ
പോയി പ്രണയമേ
നെഞ്ചിനുള്ളിലെ തിങ്ങി വിങ്ങും
പ്രണയ നോവിന്‍ മധുരം
വരികളിലാക്കി എങ്ങിനെ
അപ്പൂന്‍താടിയാക്കി പറത്തും
കാലം മായിക്കാത്ത മുറിവുകളോ
മനമെന്ന മാനത്തു നിന്നും
നീയും മാഞ്ഞു പോകുന്നുവോ
മാനത്തെ മഴവില്ലുപോലെ ,പ്രണയമേ ?!!!
Comments