നാം ആർ
നാം ആർ
ഹൃദയ രക്തത്തിന്‍ നിറം ചുവപ്പ്
കണ്ണുനീരിനും വിയർപ്പിനും മാത്രമെന്തേ
നിറമില്ലാതെ പോയത്
ഇത്ര ചിന്തകൾ ഒരുക്കുകയും
ഇരുന്നിടത്തു നിന്നും എവിടെയൊക്കെ
ചുറ്റി തിരിച്ചു കൊണ്ടുവരുമി
മനസ്സിൻ സ്ഥാനം എവിടെ
ഏറെ പറയുകിൽ നമ്മുടെ
അറിവിൻ കാഴ്ച എത്ര പരിമിതം
തലയ്ക്കു പിറകില എന്ത് നടക്കുന്നു
ആരെങ്കിലും കണ്ടിട്ടുണ്ടോ ആവോ
ചിന്തിച്ചാൽ ഒരു അന്തവുമില്ല ആദിയുമില്ല
എവിടെനിന്നും വന്നു എവിടെക്ക് മറയുന്നു
നാം ആരോ നിയന്ത്രിക്കും
കാന്തിക പ്രകരണത്താൽ
ചലിക്കും കളിപ്പാവപോൽ
Comments
നല്ല ചിന്ത ആശംസകൾ
ആശംസകള്‍
ചിന്തിച്ചാൽ ഒരു അന്തവുമില്ല ആദിയുമില്ല
എവിടെനിന്നും വന്നു എവിടെക്ക് മറയുന്നു