എന്തേ അറിഞ്ഞില്ല
എന്തേ അറിഞ്ഞില്ല
ഒരു പൂവ് ചോദിച്ചപ്പോള്‍
നീ എന്നെ സംശയത്തോടെ നോക്കി
നിനക്ക് ഞാന്‍ എന്റെ പൂന്തോട്ടം തന്നെ
തരാന്‍ ഒരുക്കമായിരുന്നു
ഒരു തണല്‍ തേടി നീ നിന്നപ്പോള്‍
ഞാന്‍ എന്‍ ശിഖരം നിന്നിലേക്ക് ചായിച്ചു
എന്നിട്ടും നിന്റെ മുഖത്തുന്നിന്നും
മനസ്സിന് തീ ജ്വാലയുടെ ചൂടറിഞ്ഞു
പൊള്ളുന്ന നിന് പാദങ്ങള്‍ക്ക് ഞാന്‍
പച്ച പരവതാനിയായി മാറി
എന്നിട്ടും നിന്റെ നയനങ്ങളില്‍
നിന്നും ഒരു അലിവു കണ്ടില്ല
ഞാന്‍ ഒരു കുളിര് കാറ്റായി
തഴുകാന്‍ ആഗ്രഹിച്ചപ്പോള്‍
നീ ഒരു വന്‍ കൊടും കാറ്റായി
മാറി മറഞ്ഞില്ലേ
ഒരു മുത്തം ഞാന്‍ ചോദിച്ചപ്പോള്‍
മൂവന്തി ചോപ്പ് കാട്ടി നീ
ചക്രവാളത്തെ നോക്കി എന്‍
ഹൃദയത്തെ ചവിട്ടിമെതിച്ചു നടന്നില്ലേ
ഞാന്‍ ഒരു മരുഭൂമിയായി മാറുന്നു
എന്തെ നിന്നില്‍ എനിക്കായി പൊഴിക്കാന്‍
ഒരു തുള്ളി സ്നേഹത്തിന്
തേന്‍ മഴ ഇല്ലാതെ പോയത്
Comments
എന്തെ നിന്നില്‍ എനിക്കായി പൊഴിക്കാന്‍
ഒരു തുള്ളി സ്നേഹത്തിന്
തേന്‍ മഴ ഇല്ലാതെ പോയത്
ആശംസകള്‍
അഭിനന്ദനങ്ങൾ
ഇന്നിന്റെ നഷ്ടങ്ങളാണ് നാം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്ന തിരസ്കാരങ്ങൾ
കവിക്കും പ്രണയത്തിനും കവിതക്കും ആശംസകൾ