ആധാര്‍
ആധാര്‍
ആഗ്രഹിച്ചല്ല്ല മടിച്ചു മടിച്ചു പോയി
ആരാഞ്ഞു രണ്ടുനാള്‍ അവധിക്കായി
മറ്റൊന്നിനുമല്ല 'ആധാര്‍ 'അതിനായി
ഇല്ല തരപ്പെടില്ല എന്ന് ഉത്തരം
വിധിയെ പഴിച്ചു നാട്ടിലേക്ക് വച്ചു പിടിച്ചു
നീണ്ട നിരയില്‍ നിന്ന് ഒടുക്കം
കണ്ണും വിരലുകള്‍ പത്തും അമര്‍ത്തി
കിട്ടിയ കടലാസുമായി പിന്നെയും
മുദ്ര പത്രം വാങ്ങിക്കൊണ്ട്
അപേക്ഷയുമായി വക്കിലിനെയും കണ്ടു
തന്‍ പേരിലുള്ള പാചക വാദക കുറ്റി
ധര്‍മ്മദാരത്തിന്‍ പേരിലാക്കിമാറ്റാന്‍
എല്ലാം കഴിഞ്ഞു തിരികെ ജോലിക്ക് വന്നപ്പോള്‍
ആധാരം,വഴി ആധാരമാക്കി
പണമില്ലാത്ത അവധിയായി മിച്ചം
ആധാര്‍ വരുത്തി വച്ച വിനയെ
Comments
ഇനി...?
ആശംസകള്‍