Tuesday, February 5, 2013

സൗഹൃദം

സൗഹൃദം 

നമ്മുടെ കണ്ടുമുട്ടല്‍ അപൂര്‍ണത പോലെ 
അരികില്‍ നിന്നിട്ടുമെന്തൊ ദൂരമുള്ള പോല്‍ 
ചുണ്ടുകളില്‍ പുഞ്ചിരിയും കണ്ണുകളില്‍ 
നിസസ്സഹായാവസ്ഥയും നിഴലിച്ചിരുന്നു 
ജീവിതത്തിലിതു ആദ്യമായി കുട്ടുകെട്ടിന്റെ 
ആവിശ്യം എത്രകണ്ട് ഉപകാര പ്രദമെന്നു തോന്നി 

സൗഹൃദം ജീവിതത്തിലെ ഉദിച്ചു നില്‍ക്കും
ഹൃദയത്തിന്‍ ആകാശത്തില്‍
പൂര്‍ണ്ണ ചന്ദ്രനെന്ന പോലെയും
ഒരു കുട്ടുകാരനെയും കിട്ടാത്തവന്‍
മരുഭൂമിയില്‍ ഒറ്റപെട്ടവനല്ലൊ

സ്നേഹത്തിന്‍ പരിയായമല്ലോ സുഹുര്‍ത്ത്
അവര്‍ അകലെ യെങ്കിലും ദുഖമില്ല
പ്രണയങ്ങളില്‍ സൗഹൃദത്തിന്‍ അളവു
അല്‍പ്പം കുറയുമെന്ന് തോന്നുകിലും
സ്നേഹം നിറഞ്ഞ സൗഹൃദത്തില്‍
ഒരു കുറവും ഉണ്ടാവില്ല എന്നറിക

2 comments:

ajith said...

കുറച്ചുദിവസം കണ്ടില്ലല്ലോ

Cv Thankappan said...

സ്നേഹംതുളുമ്പുന്ന വരികള്‍
ആശംസകള്‍