കുറും കവിതകള്‍ 55


കുറും കവിതകള്‍ 55

മഴയുടെ ഇരമ്പലും
മണ്ണിന്‍ മണവും കുറ്റാകൂരിരുട്ടും
സിരകളില്‍ നിണം നുരഞ്ഞു പൊന്തി

പുലരിയുടെ നാദത്തിനു
പക്കവാദ്യം വായിക്കുന്നു
എല്ലാമറന്നു  പൂങ്കുയില്‍

ഓലപീലികള്‍  കൈയാട്ടി
ചുവട്ടില്‍ നിന്ന ആന ചെവിയാട്ടി
കൂടെനിന്ന പാപ്പാന്‍‌ തലയാട്ടി  നാഗസ്വരത്തിനൊപ്പം


സൂര്യനോടൊപ്പം
കണ്ണു പൊത്തി കളിക്കുന്നു
കാറ്റും മഴ മേഘങ്ങളും


ഇടിയും കാറ്റുമേറ്റു ഇലയറ്റു
വേരറ്റു നിലംപോത്തിയ മരത്തിന്‍ പൊത്തില്‍
കുഞ്ഞി കിളികളുടെ കരച്ചില്‍

മനസ്സു കോരി തരിച്ചു
ചുമ്പിച്ചയകന്ന കാറ്റിനു
നിന്റെ ചന്ദന ഗന്ധം

മുള്ളുകളാല്‍ ഏല്‍ക്കും
നൊമ്പര സുഖം
പ്രണയമോ

Comments

ajith said…
ചന്ദനഗന്ധം
Cv Thankappan said…
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “