കുറും കവിതകള്‍ 57



കുറും കവിതകള്‍ 57




പകലിന്റെ മാറില്‍ തലചായിച്ച സന്ധ്യ 
രാവിനെ വരവേല്‍ക്കുന്നു നിത്യം          
ദിനങ്ങളുടെ മഹാത്മ്യം  നോക്കാതെ 

ഓണമെന്നും വിഷുവെന്നും 
ഓരോന്നിനും പേരും നിര്‍വചനങ്ങളും  
കേവലം മനുഷ്യ സൃഷ്ടികള്‍ 


പ്രണയം തുവല്‍ പൊഴിക്കാറുണ്ടോ 
വിരിക്കാറല്ലേ ഉള്ളു   
കൊഴിച്ചാല്‍ വിരഹമല്ലേ 

ഉച്ചരിക്കുന്നത് ഒന്ന് 
ചിന്തിക്കുന്നത് മറ്റൊന്ന് 
അതല്ലോ ഇന്നെന്റെ മാതൃഭാഷ 

കുലുക്കൊഴിഞ്ഞു കളഞ്ഞു 
ചിന്തകളൊക്കെ   ഒഴിയാതെ 
പിന്‍പേ കൂടുന്നു ഓര്‍മ്മകളായി 

ആറ്റു നോറ്റു  വായിക്കാന്‍  എടുത്ത 
വേദ പുസ്തകത്തില്‍ നിന്നും 
തലനീട്ടി അഞ്ഞൂറിന്റെ മഞ്ഞ ഗാന്ധി 

മടിശീലയിലും കുടശീലയിലും 
ഇല്ലാതെയാവുമ്പോള്‍ 
തിരിശീലക്കുപിന്നിലാക്കുന്നു അമ്മയെ 

Comments

Cv Thankappan said…
മടിശീലയിലും കുടശീലയിലും
ഇല്ലാതെയാവുമ്പോള്‍
തിരിശീലക്കുപിന്നിലാക്കുന്നു അമ്മയെ

അര്‍ത്ഥമുള്ള വരികള്‍
ആശംസകള്‍
ajith said…
ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “