Thursday, February 21, 2013

ആശ്വാസം


ആശ്വാസം

വാക്ക്  പുതഞ്ഞു  വഴിവക്കില്‍ നിന്നൊരു
വായാടി  കോതയുടെ  അരികില്‍ നിന്നും
ഓടി മറയുവാനായില്ല
കോമാളി  ഞാനിന്നു തേടുന്നു
അക്ഷരം    വറ്റാത്ത  നിഘണ്ടുവിലായി
ആകെ തിരഞ്ഞുയവശനായി നിന്നു
കൊട്ടിയടഞ്ഞ വാതിലിന്‍ മുന്നില്‍
ഇനിയാരറിവു എനിക്കായി നാലു
ചുമലുകള്‍ വായിക്കരിയിടാനായി
ഉണ്ടാവുമോ എന്ന് കണ്ണ് നിറഞ്ഞു
ചിന്തിച്ച നേരത്ത് അറിയാതെ ഒരു കര
സ്പര്‍ശമെന്‍ അരികത്തു വന്നു
മറ്റാരുമല്ലാ വാക്കുകള്‍ പൂത്തു കായിച്ച
കവിതയവള്‍ ,എന്തൊരു ആശ്വാസം ഇന്നെനിക്കു  

2 comments:

Cv Thankappan said...

എന്തൊരനുഗ്രഹമാണ്!
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍

ajith said...

വാക്കുകള്‍ പൂത്തു കായിച്ച
കവിതയവള്‍