ആശ്വാസം
ആശ്വാസം
വാക്ക് പുതഞ്ഞു വഴിവക്കില്‍ നിന്നൊരു
വായാടി കോതയുടെ അരികില്‍ നിന്നും
ഓടി മറയുവാനായില്ല
കോമാളി ഞാനിന്നു തേടുന്നു
അക്ഷരം വറ്റാത്ത നിഘണ്ടുവിലായി
ആകെ തിരഞ്ഞുയവശനായി നിന്നു
കൊട്ടിയടഞ്ഞ വാതിലിന്‍ മുന്നില്‍
ഇനിയാരറിവു എനിക്കായി നാലു
ചുമലുകള്‍ വായിക്കരിയിടാനായി
ഉണ്ടാവുമോ എന്ന് കണ്ണ് നിറഞ്ഞു
ചിന്തിച്ച നേരത്ത് അറിയാതെ ഒരു കര
സ്പര്‍ശമെന്‍ അരികത്തു വന്നു
മറ്റാരുമല്ലാ വാക്കുകള്‍ പൂത്തു കായിച്ച
കവിതയവള്‍ ,എന്തൊരു ആശ്വാസം ഇന്നെനിക്കു
Comments
നന്നായിരിക്കുന്നു വരികള്‍
ആശംസകള്‍
കവിതയവള്‍