കുറും കവിതകള്‍ - 58 -പ്രകൃതിയും മനസ്സും


കുറും  കവിതകള്‍ - 58 -പ്രകൃതിയും മനസ്സും

മനസ്സിലെ നൊമ്പരങ്ങളെ
തുടച്ചു മാറ്റാന്‍ തേടി
തൊടിയിലെ  മഷി തണ്ട്

ആദ്യം കയ്ക്കും പിന്നെ മധുരിക്കും
നല്ലിക്ക പോലെയല്ലോ
പ്രണയം

ഇന്നും ഓര്‍മ്മകള്‍ ചാഞ്ചാടുന്നു
പഴയ പുസ്തകത്തില്‍
പെറ്റു നോവുമായി മയില്‍ പീലി


കാറ്റുവിശി പൊഴിഞ്ഞ പൂവിന്‍
നൊമ്പരം കൊണ്ട മരത്തിനായി
കണ്ണുനീര്‍ വാര്‍ത്തു  മഴ മേഘം

പൂനിലാവും പുഞ്ചിരിയും
പൊഴിഞ്ഞു വീണു പൂത്തു
വള്ളികളില്‍ മുല്ല പൂവായി



തൊട്ടാല്‍ വാടുന്നതല്ലേ
പ്രണയ മേറ്റ മനസ്സും
മുള്ളുള്ള തൊട്ടാവാടിയും



കാറ്റെങ്ങാനുമൊന്നുയരികില്‍
കൂടി പോയാല്‍ മതി ഇളകിയാടും
ഇള മനസ്സും ആലിലയും

Comments

ajith said…
ഒരു ചെറുകാറ്റെങ്ങാന്‍ വന്നുപോയാല്‍...
Cv Thankappan said…
മഷിത്തണ്ടും,മയില്‍പ്പീലിയും,നെല്ലിക്കയും
ഊഷ്മളമായ ഓര്‍മ്മകള്‍.,.............
ആശംസകള്‍
എനിക്ക് കവിത നന്നായി ഇഷ്ടപ്പെട്ടു ...........ആശംസകള്‍

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “