കുറും കവിതകള്‍ 53


കുറും കവിതകള്‍ 53

ആട്ടവിളക്കിന്‍ മുന്‍പില്‍
തേങ്ങി കരയുന്ന ചെണ്ടയും ചെങ്ങലയും
മടിശീല കാതോര്‍ത്തു കിലുക്കങ്ങള്‍ക്കായി


ദുരിയോധന  വധത്തിന്‍ അലര്‍ച്ചയില്‍
ഞെട്ടിയുണര്‍ന്നു കരയുന്ന കുട്ടികള്‍ക്ക്  നേരെ
കണ്ണുരുട്ടുന്ന കാര്‍ണ്ണവന്മാര്‍


നളനും ദമയന്തിയും
കണ്ണില്‍ കണ്ണില്‍ നോക്കി കലാശം കാട്ടുമ്പോള്‍ ,
സദസ്സില്‍ നാലു കണ്ണുകള്‍ കുട്ടിമുട്ടി


ഇഞ്ചിയും നാരങ്ങാ നീരിന്റെയും
എരുവില്‍ വയറു വേദന മറക്കുന്ന
ബാല്യ കാലങ്ങള്‍


കടലും കായലും ചേര്‍ന്നു പങ്കുവച്ച
വേദനയുടെ കണ്ണുനീരിനു
ഉപ്പുരസം

Comments

Cv Thankappan said…
രചന ഇഷ്ടമായി .
അക്ഷരങ്ങള്‍ ചിലയിടങ്ങളില്‍ തെറ്റുവന്നിട്ടുണ്ട് ജീ.ആര്‍.,സാര്‍
ആശംസകള്‍
ajith said…
കുറും കവിതകള്‍ ജൈത്രയാത്ര തുടരട്ടെ
ശ്രീ said…
തങ്കപ്പന്‍ മാഷ് പറഞ്ഞതു പോലെ ചിലയിടങ്ങളിലെ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ നന്നായിട്ടുണ്ട്.

'ഇഞ്ചിയും നാരങ്ങാ നീരിന്റെയും
എരുവില്‍ വയറു വേദന മറക്കുന്ന
ബാല്യ കാലങ്ങള്‍'

Popular posts from this blog

കുട്ടി കവിതകൾ

കുറും കവിതകൾ ഒരു ചെറു പഠനം - ജീ ആർ കവിയൂർ

“ സുപ്രഭാതം “